എല്ലാ ദേവാലയങ്ങളും മതേതരമായി മാറണം: മന്ത്രി ജി സുധാകരന്‍
കോതമംഗലം : എല്ലാ ദേവാലയങ്ങളും മതേതരമായി മാറണമെന്ന് മന്ത്രി ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നെല്ലിക്കുഴി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ഈ ദര്‍ശനം വളരെ കാലം മുന്‍പേ പ്രാവര്‍ത്തികമാണ്. അവിടെ സമത്വസങ്കല്‍പ്പവുമുണ്ട്. എല്ലാവരും സ്വാമിയാണ്. മതമൈത്രിയാണ് അവിടെ പ്രഖ്യാപിച്ചിട്ടുള്ളത്. അതു ടാറ്റയായാലും ബിര്‍ലയായാലും. കൂടെയുള്ളയാളുടെ ജാതി അവിടെ ആരും ചോദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ചവളര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റും തീര്‍ത്ഥാടന കമ്മിറ്റി ചെയര്‍മാനുമായ പ്രൊഫ.പി.വി പീതാംബരന്‍ അധ്യക്ഷത വഹിച്ചു.
മന്ത്രി ജി സുധാകരന് അഴിമതിക്കെതിരായ പ്രവര്‍ത്തനത്തിനുള്ള കെ.എം. കുട്ടന്‍ സ്മാരക സംസ്ഥാന പുരസ്‌കാരം പ്രൊഫ.പി.വി പീതാംബരനും ചവളര്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അശോകനും ചേര്‍ന്നു സമ്മാനിച്ചു.
മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള എം.പി മന്മദന്‍ സ്മാരക സംസ്ഥാന പുരസ്‌കാരം പ്രൊഫ.ഒ.ജെ ചിന്നമ്മ കോഴിക്കോട്, അഡ്വ. ചാര്‍ളി പോള്‍ നീലീശ്വരം എന്നിവര്‍ക്കും സംസ്ഥാന പ്രതിഭ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകന്‍ ലാലുമോന്‍ ചാലക്കുടിക്കും മന്ത്രി ജി സുധാകരന്‍ സമ്മാനിച്ചു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യനീതി എല്ലാവര്‍ക്കും ലഭ്യമാക്കാനായി ചെറുതും വലുതുമായ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്കാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. ആ സ്വാതന്ത്ര്യം നശിപ്പിക്കാന്‍ പടില്ലെന്ന് കാനം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി, ആന്റണി ജോണ്‍ എം.എല്‍.എ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.കെ അശോകന്‍, പ്രഭാകരന്‍ മാച്ചാമ്പിള്ളി, ബാബു കോട്ടമറ്റം, സംസ്ഥാന സെക്രട്ടറിമാരായ ബൈജു കെ മാധവന്‍, സി.ഇ ശശി, കെ.വി ജയരാജ്, വി.എന്‍ ജിബീഷ്‌കുമാര്‍, സംസ്ഥാന ട്രഷറര്‍ എം.വി ഗോപി, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് എം.കെ രാജീവ്, സംസ്ഥാന സെക്രട്ടറി സി.എസ് വിനീഷ്, വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് ഷീല കൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കാര്‍ത്യായനി നാരായണന്‍, കെ.ജി കുട്ടപ്പന്‍, സി.ആര്‍ വിജയന്‍, കെ.എന്‍ ബോസ്, പി.കെ അനില്‍, പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി, ജില്ലാ പഞ്ചായത്ത് അംഗം കെ.എം പരീത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആര്‍ വിനയന്‍, പഞ്ചായത്ത് അംഗം സഗീര്‍ കോട്ടപ്പറമ്പില്‍, സമത്വ മുന്നണി ജില്ലാ ചെയര്‍മാന്‍ പി.എം തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. 21ന് പഴനിയില്‍ നിന്നാണ് തീര്‍ത്ഥാടനം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."