HOME
DETAILS
MAL
എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
backup
July 05 2020 | 16:07 PM
കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. തോപ്പുംപടി സ്വദേശിയായ യൂസഫ് (66) ആണ് കളമശേരി മെഡിക്കല്‍ കോളജില്‍ മരിച്ചത്. എറണാകുളം മാര്‍ക്കറ്റില്‍ നിന്ന് സമ്പര്‍ക്കം വഴിയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്.
ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 28നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കൊവിഡ് ബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."