HOME
DETAILS
MAL
മദീന കെഎംസിസി ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി
backup
July 05 2020 | 17:07 PM
മദീന: മദീന കെ എം സി സി യുടെ നേതൃത്വത്തിൽ മദീനയിൽ നിന്നും ചാർട്ടേഡ് ചെയ്ത ആദ്യ വിമാനം കൊച്ചിയിലെത്തി. മദീന അന്താരാഷ്ട്ര വിമാനത്തിൽ നിന്നും കുട്ടികളടക്കമുള്ള 255 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ഇന്ത്യൻ സമയം 2 മണിയോടെയാണ് കൊച്ചി വിമാനതാവളത്തിൽ ലാൻഡ് ചെയ്തത്. കൊവിഡ് രോഗ പാശ്ചാതലത്തിൽ പ്രവാചകനഗരിയായ മദീനയിൽ നിന്ന് ആദ്യമായാണ് ഒരു ചാർട്ടേഡ് വിമാനം പുറപ്പെടുന്നത്.
രാജ്യത്തെ റിയാദ്, ദമാം, ജിദ്ദ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാണ് ഇത് വരെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് അനുമതി ലഭിച്ചിരുന്നുള്ളു. മദീനയിൽ നിന്ന് ആദ്യമായാണ് ഒരു വിമാനം നേരിട്ട് ഇന്ത്യയിലെത്തുന്നത്. മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടേറെ പ്രവാസികൾക്കിത് വളരെയേറെ സഹായകരമായി. പ്രായമേറിയവർ, ഗർഭിണികൾ, കുട്ടികൾ, സുഖമില്ലാത്തവർ, ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോവാൻ കഴിയാത്തവർ എന്നിവരുൾപ്പെടെ 250ളം പ്രവാസികൾക്ക് മദീനയിൽ നിന്ന് നേരിട്ട് കൊച്ചിയിലേക്കുള്ള ഈ വിമാന സർവ്വീസ് വളരെ അനുഗ്രമായി.
കെ എം സി സി നേതാക്കളായ സൈത് മൂന്നിയൂർ, ഗഫൂർ പട്ടാമ്പി, ശരീഫ് കാസർകോട്, ഹംസ പെരിമ്പലം, ഫസലുറഹ്മാൻ, നഫ്സൽ മാസ്റ്റർ, ഓ കെ റഫീക്ക്, സെക്കീർ ബാബു, മഹബൂബ്, അഹമ്മദ് മുനമ്പം, ഷാനവാസ് ചോക്കാട്, നവാസ് നേര്യമംഗലം, മുജീബ് കോതമംഗലം അഷറഫ് അഴിഞ്ഞിലം, അഷറഫ് ഒമാനൂർ, ഫൈസൽ വെളിമുക്ക്, സെമീഹ മഹബൂബ്, ഷെമീറ നഫ്സൽ, എന്നിവർ മദീന വിമാനത്താവളത്തിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."