നിരീക്ഷണത്തിന് ജില്ലയില്‍ ഒബ്‌സര്‍വര്‍
തൊടുപുഴ: ജില്ലയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പരാതികള്‍ നേരിട്ട് പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകക്ക് നല്‍കാം. ഡല്‍ഹിയില്‍ നിന്നെത്തിയ തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്‌സര്‍വര്‍ ഗരിമ ഗുപ്ത ഐ.എ.എസ് ആണ് പരാതികള്‍ സ്വീകരിക്കുന്നത്. ഡല്‍ഹി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സന്‍ ആന്‍ഡ് ഡയറക്ടര്‍ ആണ് ഗരിമ ഗുപ്ത. റിട്ടേണിങ് ഓഫിസില്‍ രാവിലെ 10 മുതല്‍ 12 വരെ പൊതുജനങ്ങളുടെ പക്കല്‍ നിന്ന് പരാതികള്‍ സ്വീകരിക്കും. കൂടാതെ 9188619581 എന്ന നമ്പറിലൂടെ ഒബ്‌സര്‍വര്‍ ഗരിമ ഗുപ്തയും പൊലിസ് ഒബ്‌സര്‍വര്‍ മാന്‍സിങ് ഐ.പി.എസ് 8078189453 എന്ന ഫോണ്‍ നമ്പര്‍ വഴിയും പരാതികള്‍ സ്വീകരിക്കുന്നതാണ്. ഇതുവരെ ലഭിച്ച തെരഞ്ഞെടുപ്പ് പരാതികളുടെയും മറ്റും വിശദാംശങ്ങള്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശനോടൊപ്പം ഗരിമ ഗുപ്ത കലക്ടറേറ്റില്‍ വിശകലനം ചെയ്തു. തുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രമായ എം.ആര്‍.എസ് സന്ദര്‍ശിക്കുകയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. എ.ഡി.എം അനില്‍ ഉമ്മന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ്, തൊടുപുഴ എ.ആര്‍.ഒ എം.പി വിനോദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍, ലെയ്‌സണ്‍ ഓഫിസര്‍ സിബി തോമസ് ഫിനാന്‍സ് ഓഫിസര്‍ അജി ഫ്രാന്‍സിസ് പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് ഗസ്റ്റ്ഹൗസില്‍ ഒബ്‌സര്‍വറെ നേരിട്ട് സന്ദര്‍ശിച്ച് പരാതികള്‍ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."