HOME
DETAILS
MAL
അന്ധകാരനഴിയിലെ നടപ്പാത വിനോദ സഞ്ചാരികള്‍ക്ക് ഭീഷണിയാവുന്നു
backup
April 23 2017 | 19:04 PM
തുറവൂര്‍: വിനോദ സഞ്ചാര കേന്ദ്രമായ അന്ധകാരനഴിയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച നടപ്പാത തകര്‍ന്ന നിലയില്‍.
ഒരാള്‍ പൊക്കത്തില്‍ നില്‍ക്കുന്ന നടപ്പാതയിലെ കൈവരികള്‍ തുരുമ്പെടുത്ത നിലയിലാണ്. സുനാമി ഫണ്ട് ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടപ്പാത നിര്‍മിച്ചത്. ബീച്ചില്‍ എത്തുന്ന സഞ്ചാരികള്‍ ചവിട്ടുപടിയുള്ള ഈ നടപ്പാതയില്‍ കയറുന്നതും ഇറങ്ങുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ബീച്ചിന്റെ മനോഹാരിത ആസ്വദിക്കാനാണ് സഞ്ചാരികള്‍ പൊക്കമുള്ള നടപ്പാതയില്‍ കയറുന്നത്. കുട്ടികളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."