HOME
DETAILS

ഒമാനിൽ  കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു,രോഗികളിൽ പകുതിയധികം പേർ  രോഗമുക്തി നേടി

  
backup
July 06 2020 | 01:07 AM

oman-covid
 
 
മസ്കറ്റ്:കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. ആലപ്പുഴ വടുതല സ്വദേശി ശിഹാബുദ്ദീൻ (50) ആണ് ഞായറാഴ്ച്ച മരണപ്പെട്ടത്.ജൂൺ അവസാനം കോവിഡ് സ്ഥിരീകരിച്ച  ഇദ്ദേഹം വീട്ടിൽ കൊറന്റീനിൽ ആയിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ  27 ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിൽ ഇരിക്കെ നില വഷളായതിനെ തുടർന്ന് അൽഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വൈകാതെ മരണം സംഭവിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. 
 
ഇരുപത് വർഷമായി ഓമനിലുള്ള ഇദ്ദേഹം ടെക്സ്റ്റൈൽ ബിസിനസ്സ് രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. കുടുംബ ഓമനിലാണുള്ളത്.രാജ്യത്ത്‌  കോവിഡ് ബാധിച്ച് മരിക്കുന്ന പതിനഞ്ചാമത്തെ മലയാളിയാണ് ശിഹാബുദ്ദീൻ. 
 
ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറിനുള്ളിൽ പത്ത് പേരാണ് ഒമാനിൽ മരിച്ചത്.ശനിയാഴ്ച്ചയും പത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഘ്യ 213 ആയി ഉയർന്നു. 
 
ഞായറാഴ്ച്ച  പുതിയതായി 1072 പേർക്ക് കൂടി  കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം  46, 178 ആയി ഉയർന്നു.എന്നാൽ പകുതിയലധികം പേർ രോഗമുക്തി നേടിയത് ആശ്വാസം നൽകുന്നു.പുതിയതായി 949 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗം മുക്തമായവരുടെ എണ്ണം 27917 ആയി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago