നേമം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം
മലയിന്‍കീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെയാണ് ജില്ലാപഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
16 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും ഏഴ് അംഗങ്ങള്‍ വീതമാണുള്ളത്. ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുണ്ട്. നറുക്കെടുപ്പിലൂടെയാണ് നിലവില്‍ കോണ്‍ഗ്രസ് ഭരണം കൈയാളുന്നത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനാണ്. ഇടതുമുന്നണിക്ക് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്മാന് സ്ഥാനം നിലവിലുണ്ടെങ്കിലും കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് പുറത്താക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ബി.ജെ.പിയുടെ പിന്തുണയുണ്ടാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് ബി.ജെ.പി വിട്ട് നിന്നേക്കുമെന്നാണ് വിവരം.
അങ്ങനെയായാല്‍ വീണ്ടും നറുക്കെടുപ്പുണ്ടാകും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടതുമുന്നണിയെ അവിശ്വാസ പ്രമേയം നല്കാന് പ്രേരിപ്പിച്ചെന്നും പറയപ്പെടുന്നു.
അവിശ്വാസം വിജയിച്ചാല്‍ പ്രസിഡന്റായി എല്‍. ശകുന്തളയ്ക്കും (സി.പി.എം), വൈസ് പ്രസിഡന്റായി വിളപ്പില്‍ രാധാകൃഷ്ണനുമാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."