HOME
DETAILS
MAL
സി.പി.ഐ നിലപാട് അഭിനന്ദനാര്‍ഹം: കെ.ഡി.എഫ്
backup
April 23 2017 | 19:04 PM
തിരുവനന്തപുരം: മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ രാഷ്ട്രീയ തീരുമാനമെടുത്ത സി.പി.ഐയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്. ഒഴിപ്പിക്കലിന് ജെ.സി.ബി വേണ്ടന്നുള്ള മുഖ്യമന്ത്രിയുടെ നിലപാട് കാപട്യമാണ്. ഭൂമി കൈക്കലാക്കാന്‍ തന്ത്രപൂര്‍വം സ്ഥാപിച്ച കുരിശ് നീക്കം ചെയ്തത് ഉപയോഗപ്പെടുത്തി സി.പി.ഐയെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള പിണറായിയുടെയും കൂട്ടരുടെയും ശ്രമം വിജയിക്കാഞ്ഞത് കൊണ്ടാണ് കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നത്. സര്‍ക്കാര്‍ ഭൂമി അന്യായമായി കൈക്കലാക്കിയവരെ ഒഴിപ്പിക്കുന്നതിന് വ്യക്തമായി നിയമങ്ങളും ചട്ടങ്ങളുമുണ്ടെന്നിരിക്കെ സര്‍വകക്ഷി യോഗം ഹിമാലയന്‍ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."