HOME
DETAILS
MAL
മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
backup
July 06 2020 | 01:07 AM
മഞ്ചേരി: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ശനിയാഴ്ച രാത്രി മരിച്ച വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദിനാണ് (82) മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ജൂലൈ രണ്ടിന് ഇദ്ദേഹത്തിന്റെ സാംപിള്‍ ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നലെ രാവിലെ ലഭിച്ച പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. മരണ കാരണം വ്യക്തമാവാത്തതിനാല്‍ ശനിയാഴ്ച മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല.
മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി പരിശോധനയില്‍ വ്യക്തമായിരുന്നു. ജൂണ്‍ 29നാണ് മുഹമ്മദ് റിയാദില്‍ നിന്നെത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ഒന്നിന് ശക്തമായ പനി അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 2019ല്‍ ഇദ്ദേഹത്തിന് രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു. പ്രായാധിക്യത്തോടൊപ്പം അര്‍ബുദം കൂടി ഉള്ളതിനാല്‍ വെള്ളിയാഴ്ച ആരോഗ്യനില മോശമായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."