HOME
DETAILS
MAL
കര്‍ഫ്യൂ പിന്‍വലിച്ചതോടെ യു.എ.ഇയിലും സഊദിയിലും കൊവിഡ് കുതിക്കുന്നു
backup
July 06 2020 | 01:07 AM
ദുബൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. മാര്‍ച്ച് മുതല്‍ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയ സഊദിയും യു.എ.ഇയും ഘട്ടംഘട്ടമായി ഇവയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുകയാണ്.
സഊദിയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും റിപ്പോര്‍ട്ട് ചെയ്തത് 4,100ലേറെ കൊവിഡ് കേസുകളാണ്. ഇന്നലെ 3,580 പേര്‍ക്കു കൂടി രോഗം ബാധിച്ചു. രാജ്യത്ത് 2,09,509 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ഗള്‍ഫില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സഊദിയില്‍ 1,916 പേരാണ് മരിച്ചത്.
മെയ് മാസം ഒറ്റദിവസം 900 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്ന യു.എ.ഇയില്‍ അത് 300, 400 ആയി കുറഞ്ഞിരുന്നു. എന്നാല്‍ വെള്ളിയാഴ്ച 600ലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ശനിയാഴ്ച ഇത് 700 കടന്നു. ഇന്നലെ 683 പേര്‍ക്കും. 51,540 പേര്‍ക്കാണ് യു.എ.ഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 323 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയിലെ ആരാധനാലയങ്ങളും നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
മറ്റു ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. എന്നാല്‍ കുവൈത്ത് ഭാഗിക കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ കൊവിഡ് വ്യാപനത്തില്‍ മുന്നിലുള്ള ഇറാനില്‍ 2,37,878 പേര്‍ക്ക് രോഗം ബാധിക്കുകയും 11,408 പേര് മരിക്കുകയും ചെയ്തു. വൈറസ് വ്യാപനം വീണ്ടും ശക്തമായതോടെ ഇറാന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."