HOME
DETAILS
MAL
അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവന്‍ കവര്‍ന്നു
backup
April 23 2017 | 20:04 PM
ഗുരുവായൂര്‍: മമ്മിയൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവന്‍ കവര്‍ന്നു. പി.എസ്.സി മുന്‍ അംഗവും എന്‍.സി.പി തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ എ.വി വല്ലഭന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ മുകള്‍ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 8 പവന്റെ ആഭരണങ്ങളും താഴെ നിലയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന 2 പവന്റെ ആഭരണങ്ങളും നഷ്ടപ്പെട്ടു. മൂന്നാറിലായിരുന്ന വല്ലഭനും കുടുംബവും ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ യു.എച്ച് സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലിസെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."