ജ്വല്ലറിയിലെ കവര്‍ച്ച: അന്വേഷണം ഇഴയുന്നു
കാസര്‍കോട്: ബന്തടുക്കയിലെ സുമംഗലി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള പൊലിസ് അന്വേഷണം ഇഴയുന്നു.
പ്രതികളെ കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലിസിനു ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം ഇഴയുന്നത്. പ്രദേശത്ത് സി.സി.ടി.വി കാമറകളുടെ എണ്ണം കുറവായതും ഉള്ളവയില്‍ തന്നെ പാതയിലുള്ള ദൃശ്യങ്ങള്‍ വ്യക്തമായി പതിയാത്തതും കേസന്വേഷണത്തെ ബാധിക്കുകയും ചെയ്തു.
ജ്വല്ലറിക്ക് അഭിമുഖമായി തൊട്ടുമുന്നിലുള്ള എ.ടി.എം കേന്ദ്രത്തിലെ കാമറയും പാതയിലേക്കു ശരിക്കും എത്താത്ത വിധത്തിലാണു സ്ഥാപിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു ജ്വല്ലറിയുടെ ചുവര് തുരന്നു സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്തത്. ചുവര് തുരന്ന് അകത്തു കയറിയ കവര്‍ച്ചക്കാര്‍ ലോക്കര്‍ തകര്‍ത്താണു കവര്‍ച്ച നടത്തിയത്. സമീപ പ്രദേശങ്ങളായ പടുപ്പ്, കുറ്റിക്കോല്‍, കുണ്ടംകുഴി എന്നിവിടങ്ങളിലെ കാമറകള്‍ കൂടി പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."