HOME
DETAILS

ക്വാറി, ക്രഷറുകള്‍: ലൈസന്‍സില്ലാത്തവയ്ക്ക് ഒത്താശയുമായി ജില്ലാ കലക്ടര്‍മാര്‍

  
backup
April 23 2017 | 20:04 PM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d

കൊച്ചി: സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ക്വാറി, ക്രഷറുകളില്‍ 90 ശതമാനത്തിനും പരിസ്ഥിതി വനംവകുപ്പിന്റെ അനുമതിയില്ല. ഇക്കാരണത്താല്‍ വിവിധ നികുതി ഇനത്തില്‍ ലഭിക്കേണ്ടുന്ന 1200 കോടി രൂപ സര്‍ക്കാരിന് നഷ്ടപ്പെടുന്നു. അതേസമയം സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അനധികൃത ക്വാറികള്‍ക്കെതിരേ കര്‍ശന നടപടി ആരംഭിച്ചെങ്കിലും അനധികൃത ക്രഷറുകള്‍ വന്‍തോതില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം, എറണാകുളം, പാലക്കാട് ജില്ലകളില്‍ കലക്ടര്‍മാര്‍ ഇവയ്ക്ക് ഒത്താശ നല്‍കുന്നു. കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ അനധികൃത ക്രഷറുകളില്‍ മിക്കതും പരിശോധനയില്‍ പൂട്ടിയപ്പോഴാണു ചിലയിടങ്ങളില്‍ ഇവയ്ക്ക് ഒത്താശ ലഭിക്കുന്നത്. എറണാകുളത്തും മലപ്പുറത്തും പാലക്കാടും കലക്ടര്‍മാര്‍ അനധികൃത ക്വാറികളെ കണ്ടെത്താന്‍ റെയ്ഡ് നടത്തുന്നേയില്ല. ഇവിടങ്ങളില്‍ ക്വാറി, ക്രഷറുകള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്.
സംസ്ഥാനത്തു നാലു വര്‍ഷത്തിനകം ഒരു ലൈസന്‍സുമില്ലാത്ത ആയിരത്തോളം ക്രഷറുകളാണ് അനധികൃതമായി ആരംഭിച്ചത്. എന്നാല്‍ ഇവയെ നിയമത്തില്‍ കുരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കലക്ടര്‍മാരെ ഏല്‍പ്പിച്ചത്. വനം- പരിസ്ഥിതി വകുപ്പിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ക്രഷറുകള്‍ക്ക് ഒരു വര്‍ഷം കോംപൗണ്ട് ടാക്‌സ് ഇനത്തില്‍ 18 ലക്ഷം രൂപ അടയ്ക്കണം. സെയില്‍സ് ടാക്‌സ് ഇനത്തില്‍ 28 ലക്ഷം രൂപയും നല്‍കണം. കോര്‍പറേറ്റ് സോള്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടിനത്തില്‍ 15 ലക്ഷം രൂപയും ചെലവഴിക്കണം. ക്വാറികള്‍ക്ക് ബണ്ട് കെട്ടണം, കമ്പിവേലി ഇടണം. മൈന്‍സ് മാനേജരെ നിയമിക്കണം. പാരിസ്ഥിതികാഘാതം കുറയ്ക്കാന്‍ മരം വച്ചുപിടിപ്പിക്കുകയും വേണം.സുരക്ഷാ ഉപകരണങ്ങള്‍ക്കായി 15 ലക്ഷം രൂപയോളം ചെലവഴിക്കണം. എന്നാല്‍ ഇത്തരം മുന്‍കരുതലൊന്നുമെടുക്കാതെയാണു കലക്ടര്‍മാരുടെ കണ്‍മുന്നില്‍ തന്നെ ആയിരത്തോളം ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നത്.
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ ക്രഷറുകള്‍ക്കും ക്വാറികള്‍ക്കും മണല്‍ഖനന യൂനിറ്റുകളും നികുതി നല്‍കുന്നില്ല. അംഗീകാരമില്ലാത്തതിനാല്‍ പാറ പൊട്ടിക്കുന്നതിനായി സ്‌ഫോടക വസ്തുക്കള്‍ കരിഞ്ചന്തയില്‍ വാങ്ങുന്നതിനാല്‍ ഈ ഇനത്തിലും സര്‍ക്കാരിനു നികുതി നഷ്ടമാണ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് ദിവസം അരലക്ഷം രൂപയാണു പിഴയായി സര്‍ക്കാര്‍ ചുമത്തുന്നത്. കുറ്റം തെളിഞ്ഞാല്‍ അഞ്ചു ലക്ഷം രൂപ പിഴയും രണ്ടു കൊല്ലം തടവുമാണു ശിക്ഷ.
ജി.എസ്.ടി സംവിധാനം നിലവില്‍ വന്നതോടെ 14.5 ശതമാനമാണ് സര്‍ക്കാര്‍ നികുതിയായി ചുമത്തുന്നത്. 3600 രൂപയുടെ ഉല്‍പന്നം വിറ്റഴിക്കുമ്പോള്‍ 484 രൂപ നികുതിയായി നല്‍കണം. സര്‍ക്കാരിന്റെ സ്ഥലം പാട്ടത്തിനെടുത്ത് പാറ പൊട്ടിച്ചു നികുതി വെട്ടിക്കുന്ന ക്രഷറുകളാണ് സംസ്ഥാനത്തുള്ളതില്‍ അധികവും. എന്നാല്‍ ഇവിടങ്ങളില്‍ പാറ പൊട്ടിച്ചു മാറ്റുന്നതില്‍ ഒരു മാനദണ്ഡവും പുലര്‍ത്തുന്നില്ല. സംസ്ഥാനത്താകെ 140 ക്രഷറുകള്‍ മാത്രമേ പരിസ്ഥിതി- വനം വകുപ്പിന്റെ അനുമതിയുള്ളൂ. എന്നാല്‍ 1200ലധികം ക്രഷറുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago