HOME
DETAILS
MAL
കൊവിഡിനു പിന്നാലെ ചൈനയില്‍ ബ്യൂബോണിക് പ്ലേഗും
backup
July 07 2020 | 02:07 AM
ബെയ്ജിങ്: കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യം ജാഗ്രതയിലിരിക്കെ വടക്കന്‍ ചൈനയിലെ ഒരു നഗരത്തില്‍ ബ്യൂബോണിക് പ്ലേഗ്. മംഗോളിയന്‍ സ്വയംഭരണ പ്രദേശമായ ബയാന്നൂരിലെ ഒരു ആശുപത്രിയിലാണ് ശനിയാഴ്ച ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പ്രദേശത്ത് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ ഒന്നിന് പടിഞ്ഞാറന്‍ മംഗോളിയയിലെ ഖോവ്ഡ് പ്രവിശ്യയില്‍ ബ്യൂബോണിക് പ്ലേഗ് എന്നു സംശയിക്കപ്പെട്ട രണ്ട് കേസുകള്‍ ലാബ് പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബയന്നൂര്‍, സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗോളിയ തുടങ്ങിയ പ്രദേശങ്ങളില്‍ മൂന്നാംഘട്ട മുന്നറിയിപ്പ് പ്രഖ്യാപിച്ചതായി സര്‍ക്കാരിന്റെ പീപ്പിള്‍സ് ഡെയ്ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
27കാരനും സഹോദരനായ 17കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മാര്‍മോത്ത് (പെരുച്ചാഴി പോലത്തെ വലിയ എലി) മാംസം കഴിച്ചിരുന്നെന്നും ജനങ്ങള്‍ മാര്‍മോത്ത് മാംസം കഴിക്കരുതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 146 പേരെ പ്രാദേശിക ആശുപത്രികളില്‍ ഐസൊലേറ്റ് ചെയ്തു. ബ്യൂബോണിക് പ്ലേഗ് ഒരു ബാക്ടീരിയല്‍ രോഗമാണ്. മാര്‍മോത്ത് പോലുള്ള കാട്ടെലികളില്നിന്നാണ് രോഗം പകരുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ഒരു മുതിര്‍ന്ന വ്യക്തിയെ കൊല്ലാന്‍ ഇതിന് കഴിയും. 1855ല്‍ ചൈനയിലെ യൂനാന്‍ പ്രവിശ്യയിലാണ് ബ്യൂബോണിക് പ്ലേഗ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ബ്യൂബോണിക് പ്ലേഗിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."