HOME
DETAILS
MAL
കൊവിഡ് ഭേദമായവര്‍ക്ക് ഗന്ധശേഷി നഷ്ടമാവുന്നതായി പഠനം
backup
July 07 2020 | 02:07 AM
ലണ്ടന്‍: കൊവിഡ് ഭേദമായവരില്‍ 10.6 ശതമാനത്തിന് ഗന്ധവും സ്വാദും തിരിച്ചറിയാനുള്ള കഴിവ് നഷ്ടമാകുന്നതായി ശാസ്ത്രജ്ഞര്‍. അതേസമയം രോഗമുക്തരായവരില്‍ പകുതിയോളം പേര്‍ക്ക് നാലാഴ്ചയ്ക്കകം ഈ കഴിവ് തിരിച്ചു കിട്ടുന്നുണ്ട്. എന്നാല്‍ 40.7 ശതമാനത്തിന് മണത്തറിയാനും രുചിച്ചറിയാനുമുള്ള കഴിവ് പൂര്‍ണമായും വീണ്ടുകിട്ടുന്നില്ലെന്നും പഠനം പറയുന്നു.
ബ്രിട്ടനിലെ ഗയ്, സെന്റ് തോമസ് ആശുപത്രികളിലെ ഗവേഷകരാണ് ഒരു സര്‍വേയിലൂടെ ഈ നിഗമനത്തിലെത്തിയത്. 202 രോഗികളിലാണ് സംഘം പഠനം നടത്തിയത്. ഇതില്‍ 103 പേര്‍ ശരാശരി 56 വയസുള്ള സ്ത്രീകളാണ്. പഠനത്തിനു വിധേയമായവരില്‍ 55 പേര്‍ക്കും നാലാഴ്ചയോടെ പൂര്‍ണമായും ഗന്ധ-രുചി ശേഷി തിരിച്ചുകിട്ടി. 46 പേര്‍ക്ക് ഒരു മാസത്തോടെ നല്ല പുരോഗതിയുണ്ടായി. എന്നാല്‍ 12 പേര്‍ക്ക് രോഗകാലയളവില്‍ നഷ്ടമായ ഗന്ധ-രുചി ശേഷി ഒട്ടും തിരിച്ചുകിട്ടിയില്ല.
യു.എസിലെ ജമാ ഒട്ടോലറിങ്കോളജി- ഹെഡ് ആന്റ് നെക് സര്‍ജറി ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഗന്ധ-രുചി ശേഷി ഭാഗികമായോ പൂര്‍ണമായോ നഷ്ടമായവര്‍ക്ക് ഭാവിയില്‍ അത് തിരിച്ചുകിട്ടുമോ പുരോഗതിയുണ്ടാവുമോ എന്നതു സംബന്ധിച്ച് പുതിയ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."