കുടിവെള്ള പദ്ധതിക്ക്ടാങ്കൊരുങ്ങുന്നു
വേങ്ങര: മൂന്ന് പഞ്ചായത്തുകളിലെ 7,200 കുടുംബങ്ങള്‍ക്ക് ദാഹജലമെത്തുന്ന ജലനിധി കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ വേങ്ങര, പറപ്പൂര്‍, ഊരകം പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്കു പൂര്‍ണമായ പരിഹാരമാകും. ചേറൂര്‍ റോഡ് മിനിബസാറില്‍ ജലവകുപ്പിന്റെ കോംപൗണ്ടിലാണ് 30 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ടാങ്ക് നിര്‍മാണം പുരോഗമിക്കുന്നത്. 35 മീറ്റര്‍ നീളവും 27 മീറ്റര്‍ വീതിയുമുളള ടാങ്കിനോട് ചേര്‍ന്ന് ട്രീറ്റ്‌മെന്റിനും സംഭരണത്തിനും പ്രത്യേക ടാങ്കുകളും ഒരുങ്ങുന്നുണ്ട്. 32 കോടി രൂപ ചെലവിലുളള പദ്ധതിക്കു വേണ്ടി കടലുണ്ടിപുഴയില്‍ കല്ലക്കയം തടയണ പ്രദേശത്തു നിന്ന് പമ്പിങ് ലൈന്‍, വിവിധ ഉപ റോഡുകളിലൂടെ വിതരണ പൈപ്പ് ലൈന്‍ എന്നിവയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി പ്രതിദിനം 110 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ പാകത്തിലുളള പുതിയ സാങ്കേതിക വിദ്യയാണ് ഇവിടെ സ്ഥാപിച്ചത്. ഡിസംബറോടെ പദ്ധതി കമ്മിഷന്‍ ചെയ്യാനാണു ലക്ഷ്യമാക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് സാരഥികളായ വി.കെ കുഞ്ഞാലന്‍ കുട്ടി, കെ.കെ കദീജാബി, കെ.പി ഫസല്‍, കെ.കെ മന്‍സൂര്‍, പി അബ്ദുല്‍ അസീസ്, ആര്‍.പി ഉണ്ണികൃഷ്ണന്‍, സി ലക്ഷമണന്‍, ജലവകുപ്പ് എന്‍ജിനിയര്‍ പി ശംസുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."