HOME
DETAILS
MAL
സ്ത്രീകള്‍ക്ക് നല്‍കാനായി കൊണ്ടുവന്ന കുടങ്ങളും തളികകളും പിടിച്ചെടുത്തു
backup
April 06 2019 | 03:04 AM
ഗൂഡല്ലൂര്‍: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വത്തെ തളിക വച്ച് സ്വീകരിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് നല്കാന് വച്ചിരുന്ന സ്റ്റീല്‍ കുടങ്ങള്‍, തളികള്‍ എന്നിവ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. 20 കുടങ്ങളും 38 തളികകളുമാണ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയത്.
ഉപമുഖ്യമന്ത്രി നീലഗിരി ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി അണ്ണാ ഡി.എം.കെ മുന്നണി സ്ഥാനാര്‍ഥി എം. ത്യാഗരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിച്ചതായിരുന്നു ഇവ. കുടങ്ങളും തളികകളും വിതരണം നടത്തുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് അധികാരി അശോകന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."