ബിയ്യം കായല്‍ ടൂറിസം കേന്ദ്രത്തില്‍ വന്‍ കൈയേറ്റം
പൊന്നാനി: ജില്ലയിലെ പ്രധാന കായല്‍ വിനോദ സഞ്ചാര കേന്ദ്രമായ ബിയ്യം കായല്‍ ടൂറിസ്റ്റ് കേന്ദ്രത്തോട് ചേര്‍ന്ന് കായല്‍ ഭൂമി വ്യാപകമായി കൈയേറി.
ഏക്കര്‍ക്കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ മരം നട്ടും മതില്‍കെട്ടിയും കൈയേറിയിട്ടുള്ളത്. ഇതിനെതിരേ നാട്ടുകാരില്‍ ചിലര്‍ 2015 ല്‍ തഹസില്‍ദാര്‍ക്കും ഇറിഗേഷന്‍ സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഉന്നതങ്ങളില്‍ പിടിപാടുള്ള കൈയേറ്റക്കാര്‍ക്കെതിരേ മറ്റു നടപടികളൊന്നുമുണ്ടായില്ല . 36 എന്ന സര്‍വേ നമ്പറിലെ ഭൂമി റീസര്‍വേ നടത്താന്‍ താലൂക്ക് സര്‍വേയര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും അതും നടപ്പിലായില്ല .
ഉദ്ഘാടനം കാത്തിരിക്കുന്ന ബിയ്യം കായല്‍ പാര്‍ക്കിനോട് ചേര്‍ന്ന ഏക്കറ് കണക്കിന് ഭൂമിയാണ് കൈയേറിയിട്ടുള്ളത് . വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈയേറിയ ഭൂമി വില്‍പ്പന നടത്തിയപ്പോള്‍ ആധാരത്തില്‍ പറഞ്ഞതിനേക്കാള്‍ ഭൂമി ലഭിച്ചതിനെ തുടര്‍ന്നാണ് കൈയേറ്റം പുറത്തായത് . കായല്‍ ഭൂമി കൈയേറിയതിനെതിരേ ഡി.വൈ.എഫ്.ഐ ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഭൂമി കൈയേറ്റത്തെ സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."