വ്യോമസേനാ ഉദ്യോഗസ്ഥനെ മര്‍ദിച്ച മൂന്നു പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ തുഗ്ളക്കാബാദില്‍ വ്യോമസേനാ ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും മര്‍ദിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. നിധിന് ഗുപ്ത, ഈസ, നീരജ് എന്നിവരാണ് അറസ്റ്റിലായത്.
ഉദ്യോഗസ്ഥനെ മര്‍ദിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് പ്രതികളെ പിടികൂടാനായത്. ഉദ്യോഗസ്ഥനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദനം.
കാറില്‍ ബൈക്ക് തട്ടിയത് അറിയാതെ യാത്ര തുടര്‍ന്ന ഉദ്യോഗസ്ഥനെയും സുഹൃത്തിനെയും പിന്തുടര്‍ന്ന സംഘം പിന്നീട് ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും മര്‍ദിക്കുകയായിരുന്നു. ഫോണുകളും ഐ.ഡി കാര്‍ഡും തട്ടിപ്പറിക്കുകയും ചെയ്തു.
ഈ സമയത്ത് ഇവരെ രക്ഷിക്കാന്‍ ആരും ശ്രമിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി കമ്മിഷനര്‍ റോമില്‍ ബാനിയ പറഞ്ഞു. സമീപത്തുണ്ടായിരുന്നയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ വ്യാപകമായ പ്രതിഷേധമുണ്ടാവുകയും പ്രതികളെ പൊലിസ് പിടികൂടുകയുമായിരുന്നു. 33 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്നതായിരുന്നു വിഡിയോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."