HOME
DETAILS
MAL
മായം ചേര്‍ക്കുന്നത് തടയണമെന്ന്
backup
July 10 2018 | 07:07 AM
പറവൂര്‍: വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭഷ്യപദാര്ഥങ്ങളില് വ്യാപകമായ തോതില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരകര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. കര്‍ഷകരുടെ രണ്ടു ലക്ഷംരൂപ വരെയുള്ള കാര്‍ഷിക വായ്പ സംസ്ഥാന സര്‍ക്കാര്‍ എഴുതിതള്ളണമെന്നും യോഗം അഭ്യര്‍ഥിച്ചു. യോഗത്തില്‍ തോമസ് കടമക്കുടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി റോയ്ബി തച്ചേരി ഉദ്ഘാടനം ചെയ്തു. ഏ.ഡി ഉണ്ണി, പി രവീന്ദ്രന് നായര്‍, പി.ജി ബാബു, പരമേശ്വരന് നമ്പൂതിരി, പി.വി ലാലു, സുഗതന്മാല്യങ്കര, സാജു മലയാറ്റൂര്‍, സി.വി ജോഷി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."