HOME
DETAILS

പഠനം ഓണ്‍ലൈനിലായ വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യു.എസ്

  
backup
July 08 2020 | 03:07 AM

%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%82-%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5

 


വാഷിങ്ടണ്‍: കൊവിഡിനെ തുടര്‍ന്ന് പഠനം പൂര്‍ണമായും ഓണ്‍ലൈനിലായ വിദേശ വിദ്യാര്‍ഥികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് യു.എസ്. അതേസമയം കുടിയേറ്റക്കാരല്ലാത്ത എഫ്-1, എം-1 വിദ്യാര്‍ഥികള്‍ക്ക് യു.എസില്‍ തുടരാം. ഇവര്‍ പൂര്‍ണമായും ഓണ്‍ലൈന്‍ പഠനത്തിലല്ലാത്തതിനാലാണിതെന്ന് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു. അതേസമയം ഓണ്‍ലൈന്‍ പഠനത്തിലേക്കു മാറിയ വിദ്യാര്‍ഥികള്‍ രാജ്യം വിട്ടില്ലെങ്കില്‍ കനത്ത നടപടികള്‍ നേരിടേണ്ടിവരും.
ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഗസ്റ്റില്‍ തുടങ്ങാനിരിക്കുന്ന സെമസ്റ്ററിനുള്ള വിദ്യാര്‍ഥികളുടെ വിസ അനുവദിക്കില്ലെന്നും ഐ.സി.ഇ പ്രസ്താവനയില്‍ പറയുന്നു. ആഗസ്റ്റില്‍ തുടങ്ങുന്ന സെമസ്റ്ററിലെ ക്ലാസുകള്‍ സംബന്ധിച്ച് യു.എസിലെ മിക്ക കോളജുകളും യൂണിവേഴ്‌സിറ്റികളും ഇതുവരെ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ക്ലാസുകള്‍ ഓണ്‍ലൈനിലായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ബിരുദ പഠനക്കാരില്‍ 40 ശതമാനം പേര്‍ക്ക് കാംപസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ക്ലാസുകള്‍ ഓണ്‍ലൈനായിരിക്കും.
2018-19 അക്കാദമിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തോളം വിദേശ വിദ്യാര്‍ഥികളാണ് നിലവില്‍ യു.എസില്‍ ഉന്നത പഠനം നടത്തുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ 5.5 ശതമാനം വരുമിത്. 2018ല്‍ 4,470 കോടി ഡോളറാണ് ഇവര്‍ വഴി യു.എസിന് ലഭിച്ചത്. ഇതില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നാണ്. ദ. കൊറിയ, സഊദി, കാനഡ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ഥികളാണ് മറ്റുള്ളവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  32 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago