കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ സ്ഥിരം ഗജമണ്ഡപം നിര്‍മിക്കുന്നു
കൊടുങ്ങല്ലൂര്‍: ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍ സ്ഥിരം ഗജമണ്ഡപം നിര്‍മിക്കുന്നു. ക്ഷേത്രത്തിലെ താലപ്പൊലിക്കാവ് തറപ്പാട്ടത്തിനെടുത്ത് നടത്തുന്ന ശ്രീ ദുര്‍ഗ്ഗ ട്രസ്റ്റാണ് പത്ത് ലക്ഷം രൂപ ചിലവില്‍ സ്ഥിരം ആനപ്പന്തല്‍ വഴിപാടായി നിര്‍മിച്ചു നല്‍കുന്നത്.
ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ ഓകെ യോഗം ഓഫീസിന് മുന്നില്‍ നിര്‍മ്മിക്കുന്ന ഗജമണ്ഡപത്തിന്റെ തറക്കല്ലിടല്‍ നടന്നു. ശ്രീ ദുര്‍ഗ്ഗാ ട്രസ്റ്റ് രക്ഷാധികാരി എ.ആര്‍ ശ്രീകുമാര്‍ തറക്കല്ലിടല്‍ നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പരമേശ്വരനുണ്ണി അടികള്‍, ട്രസ്റ്റ് ട്രസ്റ്റികളായ പി.എ.സത്യന്‍ ,പി.ബി.കിഷോര്‍ ,മുരളീധരന്‍, കമ്മറ്റിയംഗങ്ങളായ ടി.ബി സജീവന്‍ , കെ.പി ഉണ്ണികൃഷ്ണന്‍ , ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ജി ശശിധരന്‍ ,സെക്രട്ടറി ഇറ്റിത്തറ സന്തോഷ് ,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.ജി പ്രശാന്ത് ലാല്‍ ,ഒ.എന്‍ ജയദേവന്‍ എന്നിവര്‍ പങ്കെടുത്തു ,
പത്ത് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിക്കുന്ന ഗജമണ്ഡപത്തിന് അഞ്ച് മീറ്റര്‍ ചുറ്റളവുണ്ട്. ചിത്രപ്പണികളോടെയുള്ള തൂണുകളും ക്ഷേത്ര മാതൃകയിലുള്ള മേല്‍ക്കൂരയും ഗജമണ്ഡപത്തിന് ഭംഗിയേകും. ആറ് മാസത്തിനകം ഗജമണ്ഡപത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ക്ഷേത്രത്തിലെ താലപ്പൊലി നാളിലെ എഴുന്നളളിപ്പിനായി കവുങ്ങും ഓലയും ഉപയോഗിച്ചുളള താല്‍ക്കാലിക ആനപ്പന്തലാണ് നിര്‍മിക്കാറുളളത്. എഴുന്നളളിപ്പ് ആരംഭിക്കുന്ന തെക്കെ നടയിലെ കുറുംബയമ്മയുടെ സന്നിധി മുതല്‍ ക്ഷേത്രാങ്കണം വരെയായി നാലിടങ്ങളിലാണ് ആനപ്പന്തല്‍ തയാറാക്കാറുളളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."