HOME
DETAILS
MAL
വാഹന കച്ചവടത്തില്‍ ഇടപാടുകാരെ വഞ്ചിച്ച പ്രതി പിടിയില്‍
backup
April 23 2017 | 21:04 PM
കുന്നംകുളം: വാഹന കച്ചവടത്തില്‍ ഇടപാടുകാരെ വഞ്ചിച്ച കേസിലെ പിടികിട്ടാപുള്ളിയായ പ്രതിയെ കുന്നംകുളം പൊലിസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട് കിഴക്കേപുരക്കല്‍ പ്രേമന് (53) ആണ് പിടിയിലായത്. 1999 ലാണ് കേസിനാസ്പദമായ സംഭവം.
കുന്നംകുളത്ത് യൂസ്ഡ് കാര്‍ വില്പന നടത്തിയിരുന്ന ഇയാള്‍ ആര്.സി പണയപെടുത്തിയ ശേഷം ഇത് മറച്ച് വെച്ച് വാഹനങ്ങള്‍ വില്പന നടത്തിയെന്നതാണ് കേസ്. ഇത്തരത്തില്‍ നാല് വാഹനങ്ങള്‍ വില്പന നടത്തിയത് സംമ്പന്ധിച്ചുള്ള പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ കൊപ്പം വളാഞ്ചേരി റോഡില്‍ താമസിച്ചുവരികയായരിന്നു. മലേഷ്യയിലായിരുന്ന പ്രതി രണ്ട് മാസം മുന്‍പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം കുന്നംകുളം എസ്.ഐ ഷാജഹാന്റെ നേതൃത്വത്തില്‍ സജീവന്, ആരിഫ് എന്നിവരടങ്ങുന്ന പൊലിസ് സംഘമാണ് ഇയാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."