HOME
DETAILS

പട്ടാമ്പി നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ അയോഗ്യത നീക്കി

  
backup
April 06 2019 | 06:04 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81-%e0%b4%a1

പട്ടാമ്പി: നഗരസഭയില്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നല്‍കിയ കേസില്‍ സിങ്കിള്‍ ബഞ്ച് സ്റ്റേ നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് യു.ഡി.എഫിലെ 14 കൗണ്‍സിലര്‍മാര്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
മാര്‍ച്ച് 12നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നഗരസഭയിലെ 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി ഉത്തരവിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 15 മാസത്തിനകം അംഗങ്ങള്‍ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന ചട്ടം മുപ്പത് മാസമായി ദീര്‍ഘിപ്പിച്ചിട്ടും അധികൃതര്‍ക്ക് നല്‍കാത്തതിനെതിരെ നല്‍കിയ പരാതിയാണ് കോടതി കയറിയത്. ഡിവിഷന്‍ 26ലെ കൗണ്‍സിലറായ കെ.സി.ഗിരീഷ് ഇലക്ഷന്‍ കമീഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് 24 പേരും അയോഗ്യരാക്കപ്പെട്ടത്.
കോണ്‍ഗ്രസിന്റെ അഞ്ച് കൗണ്‍സിലര്‍മാരും ലീഗിലെ പത്ത് കൗണ്‍സിലര്‍മാരും എല്‍.ഡി.എഫിലെ പരാതിക്കാരന്‍ അടക്കം ആറ് കൗണ്‍സിലര്‍മാരും ബി.ജെ.പി.യുടെ മൂന്ന് കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ ഇരുപത്തിനാലു പേരാണ് അയോഗ്യരായത്.
ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, കെ.ടി റുഖിയ, ടി.പി ഷാജി, സി.പി സജാദ് എന്നീ നാലു കൗണ്‍സിലര്‍മാര്‍ മാത്രമാണ് യഥാസമയം കണക്ക് നല്‍കിയത്. സിങ്കിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് നഗരസഭ പിരിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് മുസ്‌ലിം ലീഗിലെ പത്ത് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാരും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. സിങ്കിള്‍ ബെഞ്ച് വിധിക്കെതിരേ അപ്പീല്‍ നല്‍കിയ 14 യു.ഡി.എഫ് അംഗങ്ങള്‍ക്ക് മാത്രമാണ് പദവി തിരിച്ചു കിട്ടിയത്.
സി.പി.എം, ബി.ജെ.പി കൗണ്‍സിലര്‍മാരും പദവി തിരിച്ചുകിട്ടാന്‍ കോടതിയെ സമീപിച്ചേക്കും. അംഗങ്ങളുടെ അയോഗ്യത റദ്ദാക്കിയ സാഹചര്യത്തില്‍ യോഗ്യത നേടിയ അംഗങ്ങളെ വിളിച്ചു ചേര്‍ത്ത് ഉടനെ ഭരണ സമിതി യോഗം ചേരുമെന്ന് ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ പറഞ്ഞു. യു.ഡി.എഫിന്റെ ഭരണം അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ ഹീന ശ്രമത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് ഡിവിഷന്‍ ബെഞ്ച് വിധിയെന്നും അട്ടിമറിക്ക് ഒത്താശ ചെയ്ത മൂന്ന് കോണ്‍ഗ്രസ് വിമതന്മാര്‍ സി.പി.എമ്മില്‍ ചേരുന്നതാണ് നല്ലതെന്നും കെ.എസ്.ബി.എ തങ്ങള്‍ പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

Kerala
  •  a month ago
No Image

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

Kerala
  •  a month ago
No Image

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം

International
  •  a month ago
No Image

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago
No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago