HOME
DETAILS

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

  
ജയപ്രകാശ് വണ്ടൂർ
November 06, 2024 | 4:04 AM

Government these cut off days are our days

വണ്ടൂർ: ഫിഷറീസ് വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പ്രൊമോട്ടർമാരുടെ തൊഴിൽദിനങ്ങൾ വെട്ടി സർക്കാർ. തൊഴിലെടുത്തത്  300 ദിനങ്ങളാണെങ്കിലും വേതനം 273 ദിവസത്തെ മാത്രം നൽകൂവെന്നാണ് പുതിയ ഉത്തരവ്. 2023 മാർച്ച് വരെ പ്രതിമാസം 25 തൊഴിൽ ദിനങ്ങളുണ്ടായിരുന്നത് തൊട്ടടുത്ത മാസം മുതൽ ഫിഷറീസ് വകുപ്പ് വെട്ടിച്ചുരുക്കി. 
പിന്നീട് 21 ദിവസമായി ക്രമപ്പെടുത്തിയ ഈ മേഖലയിൽ ഇപ്പോൾ ലഭിക്കുന്നത് പ്രതിമാസം 18 ദിവസത്തെ വേതനമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം 300 തൊഴിൽദിനങ്ങൾ ജോലിയെടുത്തവരാണ് പ്രൊമോട്ടർമാർ. അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക നിലനിൽക്കെ ഓണത്തിന് ഇതു തീർത്ത് ശമ്പളം നൽകണമെന്ന് നിരന്തരമായി യൂനിയൻ ആവശ്യപ്പെട്ടതിന്റെയും സമരത്തിന്റെയും ഭാഗമായി 54 ദിവസത്തെ വേതനം മാത്രം അനുവദിച്ചിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ശുദ്ധവും വിഷരഹിതവുമായ മത്സ്യം കൃഷിചെയ്ത് ഉൽപാദിപ്പിക്കുക, മത്സ്യം വിതരണം ചെയ്യുക എന്നീ പ്രധാനപ്പെട്ട ദൗത്യമാണ് ഫിഷറീസ് പ്രൊമോട്ടർമാർ  നിർവഹിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണം ഏപ്രിലിൽ നടപ്പിൽവരേണ്ട പദ്ധതിക്ക് ഈ സമയം വരെയും അംഗീകാരം ലഭിച്ചിട്ടില്ല. തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുന്ന സമീപനത്തിൽ  പ്രതിഷേധത്തിലാണ് പ്രൊമോട്ടർമാർ.

500 കുടുംബങ്ങളെ സാരമായി ബാധിക്കുന്നതിനാൽ വിഷയത്തിൽ ധനകാര്യ വകുപ്പും ഫിഷറീസ് വകുപ്പും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും കേരളത്തിലെ ഉൾനാടൻ മത്സ്യകൃഷിക്ക് ഉണർവേകുന്ന ജനകീയ മത്സ്യകൃഷിക്ക്  അംഗീകാരവും അതിലൂടെ പ്രൊമോട്ടർമാർക്ക്  തൊഴിൽ സംരക്ഷണവും നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. 
അതേസമയം ഓൾ കേരള അക്വാകൾച്ചർ പ്രൊമോട്ടേഴ്സ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ഈ മാസം എട്ട് മുതൽ അനിശ്ചിതകാല സെക്രട്ടേറിയറ്റ് സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരായ പ്രതികരണങ്ങൾ തെറ്റ്; ന്യായാധിപർക്ക് നേരെയുള്ള വിമർശനത്തോട് യോജിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്

Kerala
  •  2 days ago
No Image

പ്രവാസി ബിസിനസ്സുകാർക്ക് കറന്റ് അക്കൗണ്ട് തുടങ്ങാൻ ഇനി കൂടുതൽ സ്വാതന്ത്ര്യം; നിർണായക നീക്കവുമായി RBI

National
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് മോതിരം തിരികെ നൽകാൻ കോടതി ഉത്തരവ്; മെമ്മറി കാർഡിന്റെ സ്വകാര്യത ഉറപ്പാക്കണം

Kerala
  •  2 days ago
No Image

'ഇങ്ങനെ അവഗണിക്കാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്?'; ഗംഭീറിനോട് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം; ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം

Cricket
  •  2 days ago
No Image

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ ബിഎൽഒയുടെ മൃതദേഹം; സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് നിഗമനം

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം

crime
  •  2 days ago
No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  2 days ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  2 days ago