HOME
DETAILS

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

  
November 06, 2024 | 3:56 AM

K-TET Eligibility for Teachers Deadline Extended

തിരൂർ: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച്  ഉത്തരവിറങ്ങി. 2011 ജൂലായ് 20ന് ശേഷം പുറപ്പെടുവിച്ചിട്ടുള്ള പി.എസ്.സി വിജ്ഞാപനപ്രകാരം കെ.ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർക്കും 2012 ജൂൺ ഒന്ന് മുതൽ 2019-20 അധ്യയനവർഷം വരെ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും മാത്രമാണ് കാലാവധിയിൽ ഇളവ് നൽകിയിട്ടുള്ളത്.

ഇവർക്ക് 2025 മെയിൽ നടത്താനുദ്ദേശിക്കുന്ന പ്രത്യേക കെ-ടെറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപന തീയതി വരെയാണ് സമയം അനുവദിച്ചിട്ടുള്ളതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ-ടെറ്റ് യോഗ്യത നേടാതെ സർവിസിലിരിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്കായി 2023 ഓഗസ്റ്റിൽ പ്രത്യേക കെ-ടെറ്റ് പരീക്ഷ നടത്തിയിരുന്നെങ്കിലും ചിലർ വിജയിച്ചില്ല.

കെ-ടെറ്റ് യോഗ്യത നേടാത്തതിനാൽ പ്രൊബേഷൻ, ഇൻക്രിമെന്റ് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. 2023ൽ പ്രത്യേക കെ.ടെറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർക്കും 2025 ലെ പ്രത്യേക പരീക്ഷയിൽ യോഗ്യത നേടുന്നവർക്കും  നിയമന തീയതി കണക്കാക്കി പ്രൊബേഷൻ പൂർത്തിയായതായി പ്രഖ്യാപിക്കേണ്ടതും ഇൻക്രിമെന്റ് അനുവദിക്കേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു.

2012 ജൂൺ ഒന്നു മുതൽ 2019-20 അധ്യയനവർഷം വരെ കെ-ടെറ്റ്  യോഗ്യതയില്ലാതെ നിയമിതരായവരിൽ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്നും ഉത്തരവിൽ  വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  11 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  11 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  11 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  11 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  11 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  11 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  11 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  11 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  11 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  11 days ago