ജനഹൃദയങ്ങള്‍ തൊട്ടുണര്‍ത്തി വി.കെ ശ്രീകണ്ഠന്റെ പര്യടനം
പാലക്കാട്: ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്റെ ഒറ്റപ്പാലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പര്യടന പരിപാടി രാവിലെ എട്ടിന് കിണാശേരിയില്‍ നിന്ന് ആരംഭിച്ചു. സ്ഥാനാര്‍ഥി പര്യടനത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി. എ. തങ്ങള്‍ നിര്‍വഹിച്ചു. സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനായി കാട്ടുകുളത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന വന്‍ ജനാവലിയാണ് കാത്തുനിന്നത്. തുടര്‍ന്ന് തലയണക്കാട് , കടമ്പഴിപ്പുറം വട്ടംതുരുത്തി, കല്ലംപറമ്പ്, ഷാരു കോവില്‍, പതിനാറാം മൈല്‍, മംഗലാംകുന്ന് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. മംഗലാംകുന്ന് വോട്ടഭ്യര്‍ഥിക്കുന്നതിനിടെ മംഗലാംകുന്ന് അരി മുറുക്ക് നല്‍കിയാണ് ജാനകി അമ്മാള്‍ സ്വീകരിച്ചത്.
വലിമ്പിലിമംഗലം മണ്ണമ്പറ്റ, പുലാപ്പറ്റ മണ്ടഴി, ഉമ്മനഴി , കോണിക്കഴി, വാക്കട സെന്റര്‍, പൊമ്പറ സെന്റര്‍ , കരിമ്പുഴ തെരുവ്, തോട്ടര, കുലിക്കിലിയാട് ചന്തപ്പടി, കരിപ്പമണ്ണ, ചോളോട്, പടിഞ്ഞാറേ പാലോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം തള്ളച്ചിറ കിഴക്കേപറമ്പില്‍ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ പി ഹരിഗോവിന്ദന്‍ , പി. എസ.് അബ്ദുള്‍ ഖാദര്‍ , പി. ഗിരീശന്‍, പി. മനോജ്, കല്ലുവഴി ശങ്കരനാരായണന്‍, വിജി വാമദേവന്‍, വി. എന്‍. കൃഷ്ണന്‍, പി. എ. ഷൗക്കത്തലി , പി. സെയ്ത്, കെ. കൃഷ്ണകുമാര്‍, കെ. വിജയകുമാര്‍, കെ. എം. ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."