പടിഞ്ഞാറന്‍മുറി പാടശേഖരങ്ങളില്‍ ജലസേചനം നിലച്ചു; കര്‍ഷകര്‍ ദുരിതത്തില്‍
മാള: പടിഞ്ഞാറന്‍ മുറി പാടശേഖരങ്ങളില്‍ ജലസേചനം നിലച്ചു. വെള്ളമില്ലാത്തതിനാല്‍ മേഖലയില്‍ നെല്‍കൃഷി ഗണ്യമായി കുറഞ്ഞു. ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങളിലാണ് മതിയായ ജലസേചനമില്ലാതായത്.
മാര്‍ക്കറ്റില്‍ ഉയര്‍ന്ന വില ലഭിക്കുന്ന വിഭാഗം അരിയാണ് പടിഞ്ഞാറന്‍ മുറിയില്‍ കൃഷി ചെയ്തിരുന്നത്. നെല്‍കൃഷി വ്യാപകമായി നടക്കുന്ന മേഖലയിലാണിത്. ജലം കെട്ടി നിര്‍ത്താനും അവശ്യമനുസരിച്ച് തുറന്നു വിടാനും മതിയായ സൗകര്യങ്ങള്‍ മേഖലയിലുണ്ട്. ഇവ സംരക്ഷിച്ച് നിര്‍ത്തി ഉപയോഗപെടുത്താന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പൊയ്യ പഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലായാണ് വിശാലമായ പാടശേഖരം. വാര്‍ഡ് ഒന്ന് ചെന്തുരുത്തിയില്‍ ഉപ്പു ജലം തടയാന്‍ ശാസ്ത്രീയമായ സംവിധാനമില്ല. തോടുകള്‍ നിലവിലുണ്ടെങ്കിലും തകര്‍ച്ചാ ഭീഷണിയിലാണ്. തോട് കോണ്‍ക്രീറ്റ് ചെയ്യണം. ചാലില്‍ നിന്നുമുള്ള തോടിന് ആഴം കൂട്ടി സംരക്ഷിക്കണം.
ഉപ്പു കയറാതെ ബണ്ട് പുനര്‍ നിര്‍മിക്കണം. പാടശേഖരത്തിലേക്ക് ഉപ്പു കയറാതിരിക്കാന്‍ ബണ്ട് നിലവിലുണ്ട്. ഇത് ശാസ്ത്രീയ രീതിയില്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യവുണ്ട്. രണ്ട് കീ.മീറ്റര്‍ നീളത്തില്‍ കിടക്കുന്ന നിലവിലെ തോട് ശോചനീയാവസ്ഥയിലാണ്.
സ്വകാര്യ വ്യക്തികള്‍ തോട് കൈയേറിയതായി ആരോപണമുണ്ട്. മതിയായ രീതിയില്‍ അളന്ന് കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.കാര്‍ഷിക മേഖലയില്‍ കുതിച്ച് കയറ്റത്തിന് തയാറായി പാടശേഖര സമിതികള്‍ നിലവിലുണ്ട്. വെള്ളം ലഭ്യമാക്കിയാല്‍ ജയയും,സുരേഖയുമൊക്കെ ഇവര്‍ ഉല്‍പാദിപ്പിക്കും. മഴ വരുന്നതോടെ താണി കാട് പാങ്കുളം, മദ്‌റസാ റോഡ് കുളം എന്നിവയില്‍ നിന്നും വെള്ളം ഒഴുക്കി 300 മീറ്റര്‍ ദൂരെയുള്ള കല്ലന്‍ കുളത്തിലേക്കെത്തിക്കാനാവും. ഇവിടെ നിന്നും നിലവിലെ തോട് വഴി പാടശേഖരങ്ങളില്‍ എത്തും. തോട് ഒഴുകി ചെന്ന് ചേരുന്നത് ചെന്തുരുത്തി ചാലിലാണ്. ഇവിടെ തോട് സംരക്ഷണ ഭിത്തി നിര്‍മിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."