ദേശീയ ആരോഗ്യ ദൗതൃം: വിവിധ ഒഴിവുകളില്‍ അപേക്ഷിക്കാം
പാലക്കാട്:ദേശീയ ആരോഗ്യ ദൗതൃത്തിന്റെ കീഴില്‍ ജില്ലയിലെ വിവിധ പദ്ധതികളിലേക്ക് മെഡിക്കല്‍ ഓഫീസര്‍, പാര്‍ട്ട് ടൈം ഡോക്ടര്‍, ലാബ് ടെക്‌നീഷന്‍, ഫിസിയോതെറാപ്പിസ്റ്റ്- സ്റ്റാഫ് നഴ്‌സ്-(പാലിയേറ്റീവ് കെയര്‍),സ്റ്റാഫ് നഴ്‌സ് (യൂറോളജി), ഫാര്‍മസിസ്റ്റ്് എന്നി തസ്തികയില്‍ അപേക്ഷിക്കാം. യോഗ്യത- മെഡിക്കല്‍ ഓഫീസര്‍ (എം..ബി.ബി.എസ് ബിരുദം റ്റിസിഎംസി രജിസ്‌ട്രേഷനും) പാര്‍ട്ട് ടൈം ഡോക്ടര്‍ (എം..ബി.ബി.എസ് ബിരുദം റ്റിസിഎംസി രജിസ്‌ട്രേഷനും),
ലാബ് ടെക്‌നീഷന്‍ (പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പ് അല്ലങ്കില്‍ പ്ലസ് ടു ബയോളജിയില്‍ 50 ശതമാനമോ സര്‍ക്കാര്‍ അംഗീകൃത ബി.എസ്.സി, എം.എല്‍.ടി,ഡി.എം.എല്‍.ടി), ഫിസിയോതെറാപ്പിസ്റ്റ് പാലിയെറ്റീവ് (ഫിസിയോതെറാപ്പിയില്‍ ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന). സ്റ്റാഫ് നഴ്‌സ്-പാലിയെറ്റീവ് കെയര്‍ (ജി.എന്‍.എംബി.എസി.സി നേഴ്‌സ് കോഴ്‌സിനൊപ്പം ബി.സി.സി.പി.എന്‍ കോഴ്‌സും കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം). സ്റ്റാഫ് നഴ്‌സ് യൂറോളജി (ജി.എന്‍.എംബി.എസി.സി നേഴ്‌സിങ്, കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍- യൂറോളജി യൂനിറ്റില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം) ഫാര്‍മസിസ്റ്റ്് (ബി.ഫാംഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, പ്രവൃത്തി പരിചയം അഭികാമ്യം)
ജില്ലാപ്രോഗ്രാം മാനെജര്‍ എന്‍.ആര്‍.എച്ച്.എം (ആരോഗ്യകേരളം) പഴയ ശിശു വാര്‍ഡിന്റെ ഒന്നാം നില ജില്ലാ ആശുപത്രി പരിസരം പാലക്കാട് 678001 വിലാസത്തില്‍ ജൂലൈ 18 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. 2018 ജൂലൈ ഒന്നിന് 40 വയസ് കവിയാത്തവര്‍ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയത് സഹിതം അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."