ഇറാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സഊദി അറേബ്യ
റിയാദ്: ഇറാനെതിരെ അന്താരാഷ്‌ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സഊദി അറേബ്യ. ഇറാനെതിരെയുള്ള ആയുധ നിരോധനം നീട്ടണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു. സഊദി മന്ത്രി സഭ വിർച്വൽ യോഗത്തിലാണ് ഇറാനെതിരെ ശക്തമായ നിലപാടുകളുമായി ലോക രാജ്യങ്ങൾ രംഗത്തെത്തണമെന്നു സഊദി അറേബ്യ ആവശ്യപ്പെട്ടത്. ഇറാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആണവ, ബാലിസ്റ്റിക് പരിപാടികളുമായി ഗൗരവമായി ഇടപെടാൻ ലോക രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും സഊദി ആവശ്യപ്പെട്ടു.
പ്രാദേശിക സ്ഥിരതയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത തുരടുമെന്നും അതിർത്തികൾ ലംഘിക്കുന്നതും നിരന്തരമുള്ള ദേശീയ സുരക്ഷാ ഭീഷണികളും ജലാതിർത്തികളിലെ കടന്ന് കയറ്റം തുടങ്ങിയവ കണ്ടില്ലെന്ന് നടിക്കാൻ രാജ്യത്തിന് സാധിക്കില്ലെന്നും മന്ത്രി സഭ മുന്നറിയിപ്പ് നൽകി. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷത്തിലാണ് വിർച്വൽ മന്ത്രി സഭായോഗം ചേർന്നത്. 2019 ഡിസംബർ 10 ന് റിയാദിൽ നടന്ന 40-ാമത് ജിസിസി സെഷനിൽ പുറപ്പെടുവിച്ച അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിലിന്റെ തീരുമാനം നടപ്പാക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."