വന്യമൃഗശല്യം തടയാന്‍ ഉന്നതതലയോഗം ചേരും
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമൃഗങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് ജീവഹാനിയും കൃഷിനാശവും വര്‍ധിച്ചുവരുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു നിയമസഭയെ അറിയിച്ചു. സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരുമെന്നും സണ്ണിജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടിനല്‍കി. ആലപ്പുഴ ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വനാതിര്‍ത്തിയോട് ചേര്‍ന്ന് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കാട്ടാനകളുടേയും കാട്ടുപന്നികളുടേയും എണ്ണത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏറെ വര്‍ധനവുണ്ടായി.വനാതിര്‍ത്തിയില്‍ പ്രതിരോധ കിടങ്ങുകള്‍, പ്രതിരോധ മതില്‍ എന്നിവ വ്യാപിപ്പിക്കും. വനാതിര്‍ത്തിയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
200 കോടി രൂപയുടെ കേന്ദ്രസഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."