HOME
DETAILS
MAL
ഗെയില്‍ നഷ്ടപരിഹാരം ഉടന്‍ നല്‍കണം: കിസാന്‍ സഭ
backup
July 10 2018 | 07:07 AM
മാള: സര്‍ക്കാര്‍ നിശ്ചയിച്ച തുച്ചമായ വിലയ്ക്കു പൊയ്യ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കു അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നു കിസാന്‍ സഭ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.വി വസന്ത്കുമാര്‍ ആവശ്യപ്പെട്ടു.
പൊയ്യ പഞ്ചായത്ത് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ വില്ലേജ് ഓഫിസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. ജോജി ജോര്‍ജ്ജ്, എ.എ ഹക്കിം, യു.കെ ദിനേശന്‍, സുനന്ദ രാജന്‍, സി.എന്‍ സുധാര്‍ജ്ജന്‍, പി.എസ് രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."