HOME
DETAILS
MAL
പ്രധാനാധ്യാപികയെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണം: കെ.എസ്.ടി.എ
backup
April 23 2017 | 22:04 PM
താമരശേരി: വെട്ടിഒഴിഞ്ഞത്തോട്ടം എസ്.എസ്.എം. യു.പി സ്കൂള്‍ പ്രധാനാധ്യാപികയെ അന്യായമായി സസ്പെന്റ് ചെയ്ത മാനേജ്മെന്റ് നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.എസ്.ടി.എ താമരശേരി സബ്ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. വിരമിക്കാന്‍ ഒരുമാസം മാത്രം ബാക്കി നില്‍ക്കെ പ്രധാനധ്യാപികയെ തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മാനേജര്‍ സസ്പെന്റ് ചെയ്തത്. 36 വര്‍ഷം തുടര്‍ച്ചയായി അധ്യാപികയായി സേവനം നടത്തിയ ഇവരെ മനുഷ്യത്വരഹിതമായാണ് പുറത്താക്കിയത്. വി.പി ഇന്ദിര, ടി.കെ അരവിന്ദാക്ഷന്, വി.ജെ അബ്രഹാം, കെ എം ജോസഫ്, കെ.ടി ബെന്നി, കെ അബ്ദുള്‍ ഹക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."