ജിഷ്ണുവിന്റെ മരണം: പാര്‍ട്ടി എപ്പോഴും കുടുംബത്തോടൊപ്പമെന്ന് കോടിയേരി
നാദാപുരം: ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം പാര്‍ട്ടി എപ്പോഴും നിലനിന്നിട്ടുണ്ടെന്നും തുടര്‍ന്നും പ്രവര്‍ത്തകര്‍ അവരെ സഹായിക്കാന്‍ രംഗത്തുണ്ടാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
വളയം പൂവംവയലില്‍ സി.പി.എം സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.ജി.പി ഓഫിസിന് മുന്നിലെ സമരം സര്‍ക്കാര്‍വിരുദ്ധ സമരമാക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ജിഷ്ണുവിന്റെ മാതാവ് നല്കിയ പരാതിയില്‍ പൊലിസിനെതിരേ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ അസാധാരണ നടപടികള്‍ കാരണമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ബി.ജെ.പി നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നാര്‍ ഒഴിപ്പിക്കലില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച സമീപനം ശരിയായില്ലെന്നും സര്‍ക്കാരില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും കൈയേറ്റം ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണു വിഷയത്തില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ ന്യായീകരിക്കാനാണ് പ്രസംഗത്തിലുടനീളം അദ്ദേഹം ശ്രമിച്ചത്. എം. ദിവാകരന് അധ്യക്ഷനായി. പി. മോഹനന്, കെ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, പി.പി ചാത്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."