സൈനികന്റെ വീടാക്രമണം: അഞ്ചു പ്രതികളും റിമാന്റില്‍
കൊട്ടാരക്കര: പുത്തൂരില്‍ സൈനികന്റെ വീടാക്രമിച്ച കേസില്‍ കണ്ണൂരില്‍ നിന്നും പാലക്കാട്ടു നിന്നും പിടിയിലായ അഞ്ചു പേരെ പൊലിസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നാലു പേരെ കണ്ണൂരില്‍ നിന്നും ഒരാളെ പാലക്കാട്ടുനിന്നുമാണ് പിടികൂടിയത്.
ശാസ്താംകോട്ട, ചക്കുവള്ളി, സിനിമാപറമ്പ് സ്വദേശികളായ പോരുവഴി, കമ്പലടി, പുളിവേലിക്കല്‍ വീട്ടില്‍ അജി ഖാന് (38), പോരുവഴി, അമ്പലത്തുംഭാഗം, സുബൈയിര് മന്‍സില്‍ ബഷീര്‍ എന്നറിയപ്പെടുന്ന നിസാം (33), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍, പച്ചംകുളത്ത് കിഴക്കതില്‍ അല്അമീന് (26), പോരുവഴി കമ്പലടി നാലുതുണ്ടില്‍ തെക്കതില്‍ റിന്‍ഷാദ് (30), പോരുവഴി, കമ്പലടികതിയില് വീട്ടില്‍ ഷാനവാസ് (31) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ നാലാം പ്രതിയായ അജീ ഖാന് പാലക്കാട്ട് ഒളിവില്‍ കഴിയുന്നതിനിടയിലാണ് പിടിയിലായത്. പിടിയിലായവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പൊലിസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ കണ്ണൂരിലെത്തിയ പ്രത്യേക അന്വേഷണ സംഘം പ്രതികളെ വലയില്‍ വീഴ്ത്തുകയായിരുന്നു. ഞായറാഴ്ച വൈകി കൊട്ടാരക്കരയിലെത്തിച്ച പ്രതികളെ പൊലിസ് രാത്രിയില്‍ തന്നെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം സുരക്ഷയുടെ ഭാഗമായി പൂയപ്പള്ളി പൊലിസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് തെളിവെടുപ്പ് പൂര്‍ത്തികരിച്ച് വൈകിട്ട് അഞ്ചോടെ കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് സെക്കന്റ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. പ്രതികളെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു. ആക്രമത്തിന് പ്രതികള്‍ എത്തിയ വാനും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചും പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രധാനപ്രതിയും വാന്‍ ഡ്രൈവറുമായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ ജബാറിനെ എറണാകത്ത് നിന്ന് പൊലിസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെപ്പറ്റി വിവരം ലഭിക്കുന്നത്. ഇയാളും റിമാന്‍ഡിലാണ്. ഇനി പിടിയിലാകാനുള്ള പ്രതി ഉടന്‍ പിടിയിലാകുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."