പ്രകൃതി മൂലധനത്തിന്റെ ശോഷണം ആപത്ത്: മന്ത്രി
കൊല്ലം: പ്രകൃതിമൂലധനം ജീവന്റെ ആധാരമാണ്. അതിന്റെ ശോഷണം മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ആപത്താണ്. കൃഷിയിലൂടെ മാത്രമേ അതിന്റെ സംരക്ഷണം സാധ്യമാക്കാന്‍ കഴിയുകയുള്ളൂവെന്നു കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. കൊല്ലം ശ്രീനാരായണ കോളജില്‍ കൃഷിവകുപ്പിന്റെയും നാഷനല്‍ സര്‍വിസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹരിതമിഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരനെല്‍കൃഷി, ജൈവപച്ചക്കറി കൃഷി, പൂക്കൃഷി എന്നിവയാണു ഹരിതമിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.എന്‍ കാംപസിലെ മൂന്നേക്കര്‍ സ്ഥലത്തു ചെയ്യുന്നത്.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ചടങ്ങില്‍ പച്ചക്കറി വിത്ത് വിതരണണോദ്ഘാടനം കൊല്ലം നഗരസഭാ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് നിര്‍വഹിച്ചു. നഗരസഭാ മേയര്‍ വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. സി. അനിതാശങ്കര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ സത്താര്‍, ജില്ലാകൃഷി ഓഫിസര്‍ വി.എച്ച് നജീം, കൃഷി ഉദ്യോഗസ്ഥരായ ആര്‍. രാമചന്ദ്രന്‍, ഡി. ഷാജി, കര്‍മസേന പ്രസിഡന്റ് സാംബന്‍, ബാലചന്ദ്രന്‍, അനന്ദു, ഡോ. എസ്. വിഷ്ണു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."