പോഗ്ബ റയലിലെത്താനുള്ള സാധ്യതയേറുന്നു
ലണ്ട@ന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡ് ജനറല്‍ പോള്‍ പോഗ്ബ റയല്‍ മാഡ്രിഡിലെത്താനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു. യുനൈറ്റഡ് അധികൃതരോട് ഞെട്ടിക്കുന്ന തുക ആവശ്യപ്പെട്ട പോഗ്ബ പറ്റില്ലെങ്കില്‍ കരാര്‍ അവസാനിപ്പിച്ചോളു എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിലവില്‍ രണ്ടര കോടിക്ക് അടുത്താണ് പോഗ്ബയുടെ ഒരു ആഴ്ചയിലെ വരുമാനം. എന്നാല്‍ കരാര്‍ പുതുക്കണമെങ്കില്‍ ആഴ്ചയില്‍ നാലര കോടി രൂപയെങ്കിലും വേണമെന്ന നിലപാടാണ് പോഗ്ബ സ്വീകരിച്ചിട്ടുള്ളത്. പോഗ്ബ ടീമില്‍ നിലനില്‍ക്കണമെങ്കില്‍ യുനൈറ്റഡിന് പോഗ്ബ ആവശ്യപ്പെട്ട തുക നല്‍കിയേ തീരു എന്ന അവസ്ഥയാണ്. അല്ലെങ്കില്‍ ടീമില്‍നിന്ന് റിലീസ് ചെയ്യാനും പോഗ്ബ ആവശ്യപ്പെട്ടിട്ടുണ്ട്. വന്‍തുകയുമായി റയല്‍ മാഡ്രിഡ് പിറകില്‍ നില്‍ക്കുമ്പോഴാണ് പോഗ്ബയുടെ വിലപേശല്‍. സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ ചുമതല രണ്ടാമതും ഏറ്റെടുത്തതിന് ശേഷം ടീമിലെത്തിക്കുന്ന താരങ്ങളുടെ പേരില്‍ ഒന്നാമത്തെത് പോഗ്ബയുടെതായിരുന്നു. ഈഡന്‍ ഹസാര്‍ഡും സിദാന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ഹസാര്‍ഡ് ടീമിലെത്തുന്ന കാര്യം ഏകദേശം ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍. പോഗ്ബയുടെ വിലപേശലിന് യുനൈറ്റഡ് എന്ത് മറുപടിയാണ് നല്‍കുക എന്ന് കാത്തിരുന്ന് കാണേണ്ടിവരും. കളി മികവിലും ആരാധക പിന്തുണയിലും വരുമാനത്തിലും മുന്നിലുള്ള യുനൈറ്റഡ് ഈ സീസണിലും തരക്കേടില്ലാത്ത പ്രകടനമാണ് പുറത്തെടുക്കുന്നത്. ജോസ് മൗറീഞ്ഞോയുടെ കീഴില്‍ ക്ലബ് നിറം മങ്ങിയതോടെ മൗറീഞ്ഞോയെ പുറത്താക്കി പകരം ഓലയെ പരിശീലക ചുമതല ഏല്‍പ്പിച്ചിരുന്നു. നിലവില്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള യുനൈറ്റഡില്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ഇതാണ് ആവശ്യക്കാരേറെയു@ണ്ടായിട്ടും പോഗ്ബയെ കൈവിടാതെ യുനൈറ്റഡ് കാത്തുസൂക്ഷിക്കുന്നത്. ജോസ് മൗറീഞ്ഞോയും പോഗ്ബയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട@ായപ്പോള്‍ ക്ലബ് പോഗ്ബയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാണ് താരത്തെ സംരക്ഷിച്ചത്. പോഗ്ബയുമായുള്ള കരാര്‍ ഈ സീസണിന്റെ അവസാനത്തോടെ തീരാനിരിക്കെയാണ് താരം പുതിയ ആവശ്യമുന്നയിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ പോഗ്ബയുടെ ആവശ്യം സാധിച്ചുകൊടുക്കാതെ യുനൈറ്റഡിന് മറ്റു വഴികളില്ല. അല്ലെങ്കില്‍ വമ്പന്‍ പ്രതിഫലത്തിന് പോഗ്ബയെ റയല്‍ മാഡ്രിഡില്‍ കണ്ടെന്നും വരാം. പരുക്കിനെത്തുടര്‍ന്ന് അലക്‌സിസ് സാഞ്ചസ് പുറത്തായിട്ട് മാസങ്ങളായി. പോഗ്ബ കൂടി ടീം വിട്ടാല്‍ യുനൈറ്റഡിനെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ യുനൈറ്റഡ് എന്ത് നിലപാടാണ് പോഗ്ബയുടെ ആവശ്യത്തില്‍ സ്വീകരിക്കുന്ന എന്നതും പ്രധാനമാണ്. സോല്‍ഷ്യാറുമായി മികച്ച ബന്ധം പുലര്‍ത്തുന്ന പോഗ്ബ വിട്ടുവീഴ്ച്ചയ്ക്ക് തയാറാവുമോയെന്ന് കാത്തിരുന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."