HOME
DETAILS
MAL
വിദ്യാര്‍ഥികളില്‍നിന്നു ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം
backup
July 10 2018 | 11:07 AM
കൊച്ചി: യാതൊരു കാരണവശാലും വിദ്യാര്‍ഥികളില്‍നിന്നു ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളോട് ഹൈക്കോടതി. കോളജുകള്‍ ബാങ്ക് ഗ്യാരണ്ടി വാങ്ങുന്നില്ലെന്ന കാര്യം എന്‍ട്രന്‍സ് കമ്മിഷണറും ഫീസ് നിര്‍ണയ സമിതിയും ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ബാങ്ക് ഗ്യാരണ്ടി വാങ്ങുന്നുവെന്ന പരാതിയുമായി കൊല്ലം മെഡിസിറ്റിയിലെ വിദ്യാര്‍ഥികളായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. പരാതിയുമായി എത്തിയ ചില വിദ്യാര്‍ഥികള്‍ അനുകൂല വിധി നേടിയിരുന്നു. പിന്നീട് കൂടുതല്‍ വിദ്യാര്‍ഥികള്‍ കോടതിയിലെത്തി. ഇതോടെ ഹൈക്കോടതി കോളജുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."