HOME
DETAILS

'എനിക്ക് ഉപ്പും വിനാഗിരിയും തരൂ, ഞാനതും കൂട്ടി അവരുടെ കരള്‍ തിന്നോളാം'; തീവ്രവാദികളുടെ അമ്പതിരട്ടി ക്രൂരനാവുമെന്ന് പ്രഖ്യാപിച്ച് ഡ്യുട്ടെര്‍ട്ട്

  
backup
April 24, 2017 | 7:04 AM

philippine-president-rodrigo-duterte-claims-he-is-50-times-more-brutal

മനില: വിവാദ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ട് പുതിയ വാദവുമായി രംഗത്ത്. തനിക്ക് തീവ്രവാദികളേക്കാള്‍ 50 മടങ്ങ് ക്രൂരനാവാനാവുമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

തീവ്രവാദികള്‍ മൃഗങ്ങളാണെന്നും അവരെ ജീവിക്കാന്‍ അനുവദിക്കേണ്ടെന്നും കൊന്നുകളയണമെന്നുമാണ് ഡ്യുട്ടെര്‍ട്ട് ഉത്തരവിട്ടിരിക്കുന്നത്. 'ഞാനൊരു മൃഗമാവണമെങ്കില്‍ അങ്ങനെ ചെയ്യാം, അവര്‍ക്കെതിരെ അമ്പതിരട്ടി തിരിച്ചടി നല്‍കുക'- ഡ്യുട്ടെര്‍ട്ട് പറഞ്ഞു.

'എനിക്ക് ഉപ്പും വിനാഗിരിയും തരൂ, ഞാനതും കൂട്ടി അവരുടെ കരള്‍ തിന്നോളാം'- ദേഷ്യത്തോടെ ഡ്യുട്ടെര്‍ട്ട് പറഞ്ഞു.

ലഹരി ഉപയോഗിക്കുന്നവരെ കൂട്ടത്തോടെ ജയിലിലടക്കുകയും ഇവര്‍ക്ക് കൂട്ട വധശിക്ഷ നല്‍കാന്‍ തീരുമാനിച്ചതും വലിയ വിവാദമായിരുന്നു.

ദീര്‍ഘകാലം സിറ്റി മേയറായിരുന്ന ഡ്യുട്ടെര്‍ട്ട് കഴിഞ്ഞവര്‍ഷം മേയിലാണ് പ്രസിഡന്റ് പദവിയിലെത്തിയത്. തീവ്രവാദം, അഴിമതി, അനധികൃത ലഹരി എന്നിവ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തോടെയാണ് അധികാരത്തിലേറിയത്. ലഹരി വിരുദ്ധ നടപടിയുടെ പേരില്‍ ആയിരങ്ങളെ ഡ്യുട്ടെര്‍ട്ട് ഭരണകൂടം കൊന്നൊടുക്കി. ഇതിനെതിരെ മനുഷ്യാവകാശ സംഘടകളും പാശ്ചാത്യന്‍ ശക്തികളും രംഗത്തെത്തിയിരുന്നു.

ദക്ഷിണ ഫിലിപ്പീന്‍സിലെ വിമത വിഭാഗമായ മുസ്‌ലിംകളെയാണ് ഡ്യുട്ടെര്‍ട്ട് സര്‍ക്കാര്‍ തീവ്രവാദികളായി കാണുന്നത്. ഇവരെ വകവരുത്തുമെന്നാണ് ഡ്യുട്ടെര്‍ട്ടിന്റെ ഭീഷണി.

ബോഹോളില്‍ നടന്ന ആക്രമണത്തിന് ഉത്തരവാദികളായ അബു സയ്യാഫിനെയും കൂട്ടാളികളെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ ആക്രമണത്തില്‍ എട്ട് തീവ്രവാദികളും മൂന്ന് സൈനികരും ഒരു പൊലിസും രണ്ട് ഗ്രാമവാസികളും കൊല്ലപ്പെട്ടിരുന്നു.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  7 days ago
No Image

സിക്കന്ദർ റാസ 314* നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  7 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  7 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  7 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  7 days ago
No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

National
  •  7 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  7 days ago
No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  7 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇ ഉള്‍പ്പടെ ആഗോളതലത്തിൽ മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  7 days ago