HOME
DETAILS

ചെറുതല്ല മൊബൈല്‍ വോട്ടുപിടിത്തം

  
backup
April 07 2019 | 03:04 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa

പാലക്കാട്: എല്ലാ വോട്ടര്‍മ്മാരെയും നേരില്‍ കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ എല്ലാരുടെയും കൈകളിലുള്ള മൊബൈല്‍ ഫോണിലൂടെ സ്ഥാനാര്‍ത്ഥി സ്വന്തം ശബ്ദത്തില്‍ വിളിക്കുന്ന വോട്ടുപിടിത്തം ചെറുതല്ല. ഓരോ പാര്‍ലിമെന്റ് മണ്ഡലത്തിലും ശരാശരി 18 ലക്ഷം വോട്ടര്‍മാരുടെ ഫോണ്‍നമ്പര്‍ ശേഖരിച്ചുകൊണ്ടുള്ള ഫോണ്‍വിളി നടത്തുന്ന വമ്പന്‍മാര്‍ ഇവര്‍ക്കിടയിലുണ്ട്. ഒരു വിളിക്ക് 16 പൈസമുതല്‍ 33 പൈസവരെയാണ് നിരക്ക്. ട്രായ് നിയമപ്രകാരം കാലത്ത് ഒമ്പതിനും വൈകീട്ട് ആറുവരെയുമാണ് ഇത്തരത്തില്‍ ഫോണ്‍വിളികള്‍ നടത്താന്‍ അനുമതിയുള്ളത്. ഇതില്‍ത്തന്നെ ദിവസവും സമയവും അനുസരിച്ചാണ് നിരക്കിലെ വ്യത്യാസം.
എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഈ ഫോണ്‍വിളി വോട്ടുപിടിക്കാന്‍ സ്ഥിരമായ കമ്പനികളെ ഏല്‍പ്പിക്കുന്ന പതിവാണ്. മുന്‍പ് വളരെ കുറച്ചുപേര്‍ മാത്രം ഫോണ്‍വിളിയിലൂടെ വോട്ടുകള്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നത് മാറി. ഇത്തവണ കേരളത്തില്‍ ഇടതിനും വലതിനും പുറമെ ബി.ജെ.പിയിലെയും എല്ലാ സ്ഥാനാര്‍ത്ഥികളും ഫോണ്‍വിളിക്ക് കരാര്‍ നല്‍കിയിട്ടുള്ളതായി എറണാകുളം ആസ്ഥാനമായുളള ടോഗിള്‍ ടെക്‌നോളജീസ് തലവന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ശരാശരി ഒരുതവണ ഫോണ്‍വിളിക്കായി മൂന്നുലക്ഷം രൂപയുടെ ചിലവ് ഉണ്ടാകും. എന്നാല്‍ ആവശ്യപ്പെടുന്ന പിന്‍കോഡിലുള്ള വോട്ടര്‍മാരെമാത്രം തീരുമാനിച്ച് ചിലവ് ക്രമീകരിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കുത്തക മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റേഴ്‌സ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറും അഡ്രസ്സും മറ്റും അടങ്ങുന്ന ഡാറ്റാബേസ് കൈമാറുന്നത് നമ്മുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബൈജു മാങ്ങോട്ടില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago