ബേപ്പൂര്‍ തുറമുഖത്ത് സ്വകാര്യ ക്രെയിന്‍ ഉപയോഗിക്കുന്നത് നിരോധിച്ചു
ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്ത് ഉരുവിലേക്കും ബാര്‍ജുകളിലേക്കും ചരക്ക് നീക്കം നടത്തുന്നതിന് സ്വകാര്യ ക്രെയിനുകള്‍ ഉപയോഗിക്കുന്നതിന് തുറമുഖവകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഷിപ്പിങ് ഓപ്പറേറ്റര്‍മാര്‍, ഏജന്റുമാര്‍, തുറമുഖ തൊഴിലാളികള്‍ എന്നിവരോട് വാടകക്കെടുത്ത സ്വകാര്യ ക്രെയിനുകള്‍ ഉപയോഗിച്ച് തുറമുഖത്തെ ചരക്ക് നീക്കം നടത്തുവാന്‍ പാടില്ലെന്ന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായി സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ജാഫര്‍ഖാന്‍ അറിയിച്ചു. തുറമുഖത്ത് മുമ്പ് ഉപയോഗിച്ചു കൊണ്ടിരുന്നതും ഇപ്പോള്‍ പ്രവര്‍ത്തന യോഗ്യമല്ലാത്തതുമായ ക്രെയിനുകള്‍ എത്രയും വേഗം ഉപയോഗയോഗ്യമാക്കുവാന്‍ എന്‍ജിനീയറിങ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരിലേക്കുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാടകക്കെടുക്കുന്ന ക്രെയിനുകള്‍ക്ക് തുറമുഖവകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയത്. തുറമുഖത്ത് ചരക്കുനീക്കം ധ്രുതഗതിയില്‍ ആയതോടെ കഴിഞ്ഞയാഴ്ച തുറമുഖവകുപ്പ് രണ്ട് പുതിയ ക്രെയിനുകള്‍ കൂടി ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 30.5 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയിരുന്നു. പിക്ക് ആന്‍ഡ് കേരി ഇനത്തില്‍പ്പെട്ട ഈ ക്രെയിന്‍ 14 ടണ്ണോളം ഭാരം വഹിക്കുവാന്‍ കഴിവുള്ളതാണ്. പ്രധാനമായും ഉരുവിലേക്ക് ചരക്ക് നീക്കം നടത്തുവാനാണ് തുറമുഖ വകുപ്പ് അടിയന്തരമായി ക്രെയിന്‍ സജ്ജമാക്കിയത്. ക്രെയിനിന്റെ അപര്യാപ്തത തുറമുഖത്തെ ചരക്ക് നീക്കത്തെ പ്രധാനമായും ബാധിച്ചിരുന്നു. വാര്‍ഫില്‍ നിലവിലുള്ള ക്രെയിനുകള്‍ പലതും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാലാണ് സ്വകാര്യ വ്യക്തികളില്‍ നിന്ന് വാടകക്കെടുത്ത ക്രെയിനുകള്‍ ഉപയോഗിക്കേണ്ടി വരുന്നത്. ഇതിനാല്‍ തുറമുഖ വകുപ്പിന് വാടക ഇനത്തില്‍ ഗണ്യമായ തുക നഷ്ടപ്പെടുകയായിരുന്നു. ഇത് കണക്കിലെടുത്താണ് രണ്ട് പുതിയ ക്രെയിനുകള്‍ അടിയന്തരമായി വാങ്ങിച്ചതും പ്രവര്‍ത്തനക്ഷമമല്ലാത്ത ക്രെയിനുകള്‍ റിപ്പയര്‍ ചെയ്ത് കാര്യക്ഷമമാക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."