കുട്ടികള്‍ക്ക് പൊലിസ് വക സൗജന്യ നീന്തല്‍ പരിശീലനം
ചവറ: കുട്ടികള്‍ക്ക് പൊലിസ് വക നീന്തല്‍ പരിശീലനം നടത്തിയത് ശ്രേദ്ധേയമായി. പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ദളവാപുരം പള്ളിക്കോടി പാലത്തില്‍ കുരുന്നുകള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം നടന്നത്. പാലത്തിനു സമീപം പ്രത്യേകം കെട്ടിത്തിരിച്ച ഭാഗത്താണ് കുട്ടികള്‍ പൊലിസിന്റെ മേല്‍നോട്ടത്തില്‍ നീന്തിയത്. ജലാശയങ്ങളില്‍ അപകടത്തില്‍ പെടുന്നതില്‍ ഏറെയും കുട്ടികളായതിനാലാണ് ഇവരെ നീന്തല്‍ പടിപ്പിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് പൊലിസുകാര്‍ നീന്തല്‍ പരിശീലനം ആരംഭിച്ചത്.
നീണ്ടകര തീരദേശ പൊലിസിന്റെ സഹകരണത്തോടെ ആരംഭിച്ച പരിശീലനത്തില്‍ നിരവധി കുട്ടികളാണ് പങ്കെടുത്തത്. ദിവസവും രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന പരിശീലനം മേയ് 3 ന് അവസാനിക്കും. സംഘാടകര്‍ സൗജന്യമായിട്ടാണ് നീന്തല്‍ സാമാഗ്രികള്‍ നല്‍കിയത്. ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവും സാഹസിക നീന്തല്‍ താരവുമായ റിനോള്‍ഡ് ബേബിയാണു പരിശീലകന്‍. പരിപാടി ഒളിംപ്യന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ബാലന്‍ അധ്യക്ഷനായി. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് പി അനില്‍കുമാര്‍, പഞ്ചായത്തംഗം ബിന്ദു ബാലന്‍, സി.ഐമാരായ വി എസ് ബിജു, ടി അനില്‍കുമാര്‍, ഏ ആര്‍ മോഹന്‍കുമാര്‍, ബി ഗോപകുമാര്‍, ഓഫീസ് അസോസിയേഷന്‍ ഭാരവാഹികളായ ബി എസ് ഷൈജു , കെ സുനില്‍ കുമാര്‍, എം സി പ്രശാന്തന്‍, പി ലിജു, കെ ഉദയന്‍, പൊലിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിഎസ് സനോജ്, സെക്രട്ടറി ജിജു സി. നായര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."