കുടുംബത്തിന് നേരെ മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാ ശ്രമം
മാനന്തവാടി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ മുളക് പൊടി എറിഞ്ഞ് കവര്‍ച്ച ചെയ്യാന്‍ ശ്രമം.
കണിയാരം പാലാക്കുളി സ്വദേശി ചേലക്കല്‍ ജിജോ, ഭാര്യ ഷിമ്‌സി, ആറ് വയസുള്ള മകന്‍ എഡ്‌വിന്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്കിന് നേരെ മുളക് പൊടി എറിഞ്ഞ് രണ്ടംഗ സംഗം കവര്‍ച്ചാ ശ്രമം നടത്തുകയായിരുന്നു.ശബ്ദമുണ്ടാക്കിയതിനാല്‍ സംഘം ഓടി രക്ഷപ്പെട്ടു. കണിയാരത്ത് വെച്ച് വെള്ളിയാഴ്ച രാത്രി ഓന്‍പതോടെയാണ് സംഭവം. റോഡരികില്‍ നിന്നും ഓടികൊണ്ടിരുന്ന ബൈക്കിന് നേരെ രണ്ടംഗ സംഘം മുളക് പൊടി എറിയുകയായിരുന്നു. അമ്മയുടെയും കുട്ടിയുടെയും മുഖത്തും കണ്ണിലും മുളക് പൊടി ആയെങ്കിലും ഹെല്‍മറ്റ് വെച്ചിരുന്നതിനാല്‍ ജിജോയുടെ മുഖത്ത് മുളക് പൊടി ആയില്ല. ജിജോവിന്റെ ബൈക്കിന് തൊട്ടുപിറകെ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരുടെ മുഖത്തും മുളക് പൊടി ആയി. ശബ്ദം കേട്ട് ആളുകള്‍ ഓടി കൂടിയപ്പോഴേക്കും രണ്ട് യുവാക്കളും ഓടി മറഞ്ഞു. മാനന്തവാടി ആറാട്ടുതറയിലെ തറവാട് വീട്ടില്‍ നിന്നും രാത്രി കണിയാരം പാലാക്കുളിയിലെ സ്വന്തം വീട്ടിലേക്ക് മോട്ടോര്‍ ബൈക്കില്‍ പോകുമ്പോഴാണ് ജിജോയും കുടുംബവും സഞ്ചരിച്ച ബൈക്കിന് നേരെ മുളക് പൊടി എറിഞ്ഞത്. കഴിഞ്ഞ ദിവസം വൈകുന്നേരം ബൈക്ക് യാത്രക്കാര്‍ക്ക് നേരെ മുളക് പൊടി എറിഞ്ഞ സ്ഥലത്തിന് മുന്‍പിലെ വീട്ടിലുള്ള യുവതിയുടെ മാല പൊട്ടിക്കാനും ശ്രമം നടന്നു. മാനന്തവാടി എരുമത്തെരുവിലെ അരുണ്‍ ഇലക്ട്രിക്കല്‍ ഉടമ സുമേഷിന്റെ ഭാര്യ സജീഷയുടെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം സുമേഷിന്റെ വീട്ടിന്റെ മുന്‍പില്‍ രണ്ട് പേര്‍ സഞ്ചരിച്ച ബൈക്ക് നിറുത്തുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ യുവാവ് സുമേഷിന്റെ ഭാര്യയോട് കുടിക്കാന്‍ വെള്ളം ചോദിച്ചു. സജീഷ് വീട്ടിനുള്ളിലേക്ക് വെള്ളമെടുക്കാന്‍ പോകുമ്പോള്‍ പുറക് വശത്ത് നിന്നും സ്വര്‍ണ്ണമാല പിടിച്ച് പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. സജീഷ ശബ്ദമുണ്ടാക്കിയപ്പോള്‍ യുവാവ് ഓടി ബൈക്കില്‍ കയറുകയും രണ്ടംഗ സംഘം രക്ഷപ്പെടുകയുമായിരുന്നു. കണിയാരം ആക്രമ സംഘങ്ങളുടെ താവളമായി മാറുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."