പശ്ചിമകൊച്ചിയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി
മട്ടാഞ്ചേരി: തീരദേശ മേഖലയും പശ്ചിമകൊച്ചിയും കാലവര്‍ഷ ദുരിതത്തിലായി. പശ്ചിമകൊച്ചി മേഖലയില്‍ വിവിധ ഭാഗങ്ങളിലായി നൂറോളം വീടുകള്‍ വെള്ളക്കെട്ടിലായി. മട്ടാഞ്ചേരി, ഇരവേലി, ഫോര്‍ട്ടുകൊച്ചി വെളി, അമരാവതി, ചെറളായി കൂവപ്പാടം, ചുള്ളിക്കല്‍, സ്റ്റാച്ചു റോഡ് കേമ്പിരി, മുലങ്കുഴി, രാമേശ്വരം കോളനി, തോപ്പുംപടി പള്ളിച്ചാല്‍, കൊച്ചുപള്ളി തുടങ്ങി മേഖലകള്‍ വെള്ളക്കെട്ടിലമര്‍ന്നു. പലയിടങ്ങളിലും താഴ്ന്ന ഭാഗങ്ങളിലെ വീടുകളില്‍ മലിനജലം കയറി.
ഓടകളും കാനകളും കനാലുകളും മാലിന്യത്താല്‍ നീരൊഴുക്ക് തടസപ്പെട്ടു. ചിലയിടങ്ങളില്‍ തോടുകളിലെ മാലിന്യങ്ങള്‍ ഇരുകരകളിലും നിറഞ്ഞൊഴുകിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. വെള്ളക്കെട്ടിലകപ്പെട്ട് യാത്ര തടസപ്പെട്ടതിനെ തുടര്‍ന്ന് ബസുകള്‍ ട്രിപ്പുകള്‍ വെട്ടിക്കുറച്ചു.
തുറമുഖത്ത് കയറ്റിറക്കുമതി പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. മാലിന്യങ്ങള്‍ മൂലം കാല്‍നടയാത്രയും ദുഷ്‌ക്കരമായി. തൊരാമഴ ജനജീവിതത്തെ സ്തംഭനാവസ്ഥയിലേയ്ക്ക് നയിക്കുകയാണ്. കനത്ത മഴ തീരദേശ മേഖലയിലെ ജനജീവിതം ദുരിതമാക്കി. പ്രക്ഷുബ്ദമായ കടലും ഇടതടവില്ലാത്ത മഴയും ഫോര്‍ട്ടുകൊച്ചി, മാനാശ്ശേരി, ചെറിയകടവ്, മരുവക്കാട്, കണ്ണമാലി, ചെല്ലാനം മേഖലകളെ സ്തംഭനാവസ്ഥയിലാക്കി. കനത്ത കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യബന്ധനവും തടസ്സപ്പെട്ടു. നൂറിലെറ ചെറുവള്ളങ്ങളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ദിവസങ്ങളായി കടലിലിറങ്ങിയിട്ടില്ലെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു.
ജൂണിലെ മഴക്കെടുതിയില്‍ വീടുകളില്‍ വെള്ളം കയറി നാശനഷ്ടം സംഭവിച്ച ചെല്ലാനം ഗ്രാമ പഞ്ചായത്തില്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായി 100 ജിയോ ബാഗുകള്‍ കൂടി സ്ഥാപിച്ചു. ഇതുവഴി പിന്നീടുണ്ടായ കനത്ത മഴയില്‍ നിന്നും പ്രദേശത്തെ സംരക്ഷിക്കാനും സാധിച്ചു. പുതുവൈപ്പിനില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് ഭാഗികമായി തകരാര്‍ സംഭവിച്ചിട്ടുണ്ട്.
ബസാര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന നുറ് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീണു. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ഖദീജ ഭായി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തകര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 3.30നായിരിന്നു സംഭവം. മേല്‍ക്കുര പൊളിച്ച് കെട്ടിടത്തിന്റെ രൂപം മാറ്റി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് തകരാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."