കൊല്ലം ജില്ലയില്‍ 20 ലക്ഷത്തിലേറെ സമ്മതിദായകര്‍
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും ഇരുപത് ലക്ഷത്തിലേറെ പേര് സമ്മതിദാനാവകാശം വിനിയോഗിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം 20,81,906 സമ്മതിദായകരാണ് ജില്ലയില്‍ ഉള്ളത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍.
204583 പേരാണ് ഇവിടെ നിന്നും വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത്. കൊല്ലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. 1,70,130 പേരാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളത്. സ്ത്രീ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പുനലൂര്‍ നിയോജകമണ്ഡലത്തിലും(106497) ഏറ്റവും കുറവ് കൊല്ലം നിയോജകമണ്ഡലത്തിലുമാണ്(87889).
ട്രാന്‍സ്ജെന്റേഴ്സിനെ ഉള്‍പ്പെടുത്തിയുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും 12 ട്രാന്‍സ്ജെന്ററുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ മാത്രം 12,96,721 വോട്ടര്‍മാരുണ്ട്. ജില്ലയില്‍ 1856 വോട്ടര്‍മാര്‍ പ്രവാസികളാണ്.
ഇവരില്‍ 1209 പേര് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ പ്രവാസി വോട്ടര്‍മാരാണ്. ചടയമംഗലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."