നല്‍സയുടെ പദ്ധതികള്‍ക്ക് തുടക്കമായി
തിരുനെല്ലി: ഗോത്രവര്‍ഗ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനുമായി ദേശീയ ലീഗല്‍ സര്‍വിസ് അതോറിറ്റി(നല്‍സ)യുടെ രണ്ട് പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുനെല്ലി ഡി.ടി.പി.സി ഹാളില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് നിര്‍വഹിച്ചു.
കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ ഇടയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി നാഷനല്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റി നടപ്പിലാക്കുന്നതാണ് ഈ പദ്ധതികളെന്ന് ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും വിവിധ പദ്ധതികള്‍ കാര്യക്ഷമമായി പെട്ടെന്ന് നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ഇടപെടുകയും അവര്‍ അതിന് തയാറാകുന്നില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനം വരുമാനത്തിന്റെ മാത്രം കാര്യമല്ല. ആരോഗ്യം, വീട്, പോഷകാഹാരം, തൊഴിലില്ലായ്മ, കുടിവെള്ളം എന്നിവയുടെ കാര്യത്തിലെല്ലാം ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ഉണ്ടാവേണ്ടത്. അവസരത്തിലും അന്തസ്സിലും ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും ഒരേ നിലവാരം ലഭിക്കണം.
ഈ സമൂഹം ഇല്ലാതിരുന്നുവെങ്കില്‍ നാം ഊറ്റം കൊള്ളുന്ന ഒന്നും ഉണ്ടാകില്ലായിരുന്നു. അതിനാല്‍ നമുക്ക് ഈ സമൂഹത്തോട് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെഷന്‍സ് ജഡ്ജി ഡോ. വി വിജയകുമാര്‍ അധ്യക്ഷനായി. ജില്ലാ ജഡ്ജി കെ സത്യന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ജില്ലാ സബ് ജഡ്ജി എ.ജി സതീഷ്‌കുമാര്‍, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.എല്‍ ബൈജു, തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുജീബ് റഹ്മാന്‍, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.ജെ ഹനസ്, സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.ഡി സജി, മാനന്തവാടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജു കെ ജോസഫ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ പി വാണിദാസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.ജി വിജയകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പാരാലീഗല്‍ വളണ്ടിയര്‍മാര്‍, ട്രൈബല്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന അക്കാദമിക് സെഷനില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എ.ജി സതീഷ് കുമാര്‍, മാനന്തവാടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം വേണുഗോപാല്‍ എന്നിവര്‍ ക്ലാസെടുത്തു.
പട്ടിക വര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ദാരിദ്ര്യ ലഘൂകരണ പദ്ധതിയില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുവെ് പദ്ധതിയില്‍ ഉറപ്പാക്കും. ഇവര്‍ക്കാവശ്യമായ നിയമ സഹായം നല്‍കും. പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനമാണ് പദ്ധതിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."