ചാഴിക്കാടനു വേണ്ടി അണിനിരക്കാന്‍ വനിതാ പ്രവര്‍ത്തകര്‍
വൈക്കം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാന്‍ വൈക്കം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് വനിതാ നേതൃസംഗമം തീരുമാനിച്ചു. സ്ത്രീകള്‍ക്ക് ഗുണപ്രദമായ പദ്ധതികള്‍ നടപ്പിലാക്കിയത് കഴിഞ്ഞ മുന്‍യു.പി.എ സര്‍ക്കാറുകളാണ്. മിനിമം വരുമാനം ഉറപ്പ് നല്‍കുന്ന ന്യായ് പദ്ധതി, പാര്‍ലമെന്ററി രംഗത്ത് 33 ശതമാനം സംവരണം, കാര്‍ഷിക ബജറ്റ് തുടങ്ങി തെരഞ്ഞെടുപ്പില്‍ യു.പി.എ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ സ്ത്രീകള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പദ്ധതികളാണെന്നും യോഗം വിലയിരുത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി മഹിളകളുടെ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുന്നതിനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് വനിതാ സംഘടന ജില്ലാ കണ്‍വീനര്‍ ഷീലാ തോമസ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് വനിതാ ചെയര്‍മാന്‍ വിജയമ്മ ബാബു അധ്യക്ഷയായി. വനിതാ കോണ്‍ഗ്രസ് സംസ്ഥാന എക്‌സി. അംഗം ജഗദ അപ്പുക്കുട്ടന്‍, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ അക്കരപ്പാടം ശശി, കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, അഡ്വ. പി.പി സിബിച്ചന്‍, മാധവന്‍കുട്ടി കറുകയില്‍, ഷേര്‍ലി ജയപ്രകാശ്, ശ്രീദേവി അനിരുദ്ധന്‍, രേണുക രതീശന്‍, ജെസി വര്‍ഗീസ്, ലേഖാ സത്യന്‍, സിന്ധു സജീവന്‍, സൗദാമിനി, സുമ കുസുമന്‍, അബ്ദുല്‍ സലാം റാവുത്തര്‍, ജെയ്‌ജോണ്‍ പേരയില്‍, എബ്രഹാം പഴയകടവന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."