HOME
DETAILS
MAL
ഹരികിരണം പദ്ധതി; രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന്
backup
July 16 2016 | 18:07 PM
മാനന്തവാടി: പട്ടികജാതി കോളനിവാസികളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ദേശീയ ആയുഷ്മിഷന് സംസ്ഥാന പട്ടികജാതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആയുര്‍വേദ ഹോമിയോ സംയുക്ത ചികിത്സാ പദ്ധതി ഹരി കിരണത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന് പടിഞ്ഞാറത്തറയില്‍ നടക്കും. ഒന്നാംഘട്ട നടത്തിപ്പിന്റെ ഭാഗമായി നൂറില്‍ കൂടുതല്‍ പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന ജില്ലയിലെ രണ്ട് കോളനികളില്‍ ആയുര്‍വേദ ഹോമിയോ ചികിത്സാ രീതികള്‍ സമന്വയിപ്പിച്ച് മെഡിക്കല്‍ ക്യാംപുകളും തുടര്‍ചികിത്സകളും ലഭ്യമാക്കലാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. ഹരി കിരണം മെഗാ മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനം രാവിലെ എട്ടിന് പടിഞ്ഞാറത്തറ, കൊറ്റിയോട്ട്കുന്ന് കമ്മ്യൂനിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."