മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ ജനാധിപത്യ വിശ്വാസികള്‍ തയാറാകണം: മന്ത്രി സി. രവീന്ദ്രനാഥ്
പാലാ: വിദ്യാഭ്യാസ രംഗത്തെ കച്ചവട താല്‍പ്പര്യങ്ങളെയും ചരിത്രത്തെ നിരാകരിക്കുന്ന നയങ്ങളെയും ചെറുത്ത് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ ബദല്‍ നയങ്ങളോടുകൂടിയ മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ ജനാധിപത്യ വിശ്വാസികള്‍ തയാറാകണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്.
തങ്ങളെ ദുരിതത്തില്‍നിന്ന് ദുരിതത്തിലേക്ക് നയിക്കുന്ന തെറ്റായ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന വലതുപക്ഷ രാഷ്ട്രീയത്തെ മറ്റ് താല്‍പ്പര്യങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും പിന്തുണക്കുന്ന നിലപാട് തിരുത്താന്‍ കര്‍ഷകര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്‍െ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം രാമപുരം, അയര്‍ക്കുന്നം, ഏറ്റുമാനൂര്‍, കുമാരനെല്ലൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു രവീന്ദ്രനാഥ്. രാമപുരത്ത് ചേര്‍ന്ന യോഗത്തില്‍ പയസ് രാമപുരം അധ്യക്ഷനായി. ബാബു കെ. ജോര്‍ജ്, ജോസ് പാറേക്കാട്ട്, പി.എം ജോസഫ്, സിബി തോട്ടുപുറം, ജോര്‍ജ് സി. കാപ്പന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."