HOME
DETAILS

പുതുക്കാട് റെയില്‍വേ ഗേറ്റ് തകരാറിലായി ഗേറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

  
backup
April 07 2019 | 05:04 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%97%e0%b5%87-2

പുതുക്കാട്: റെയില്‍വേ സ്റ്റേഷന് സമീപത്തെ റെയില്‍വേ ഗേറ്റ് തകരാറിലാവുന്നത് വാഹന യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഗേറ്റ് തകരാറിലായത്.  ട്രെയിന്‍ കടന്നുപോയതിന് ശേഷം ഗേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തകരാര്‍ സംഭവിച്ചത്. ഗേറ്റിന്റെ റോപ്പുകള്‍ നിയന്ത്രിക്കുന്ന ചക്രത്തില്‍ നിന്ന് റോപ്പ് തെന്നിമാറിയതാണ് ഗേറ്റ് തകരാറിലാകാന്‍ കാരണം. റെയില്‍വേ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെത്തി തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ഗേറ്റ് തകരാറിലായതോടെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. നിരവധി വാഹനങ്ങളാണ് ഗേറ്റിന് സമീപത്ത് വന്ന് തിരിച്ചുപോയത്. ദേശീയപാതയില്‍ നിന്ന് ചേര്‍പ്പ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലേക്കും ചാലക്കുടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്കും ടോള്‍ ഒഴിവാക്കി പോകാനുമുള്ള എളുപ്പവഴിയിലെ ഗേറ്റാണ് പുതുക്കാടുള്ളത്. വൈകിട്ട് ഗേറ്റ് തകരാറിലായതോടെ ജോലികഴിഞ്ഞ് വരുന്നവരുള്‍പ്പെടെയുള്ളവര്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞാണ് പോയത്.
കാലപ്പഴക്കം വന്നതാണ് ഗേറ്റ് ഇടയ്ക്കിടെ തകരാറിലാകാന്‍ കാരണമെന്ന് പറയുന്നു. റോപ്പുകള്‍ പൊട്ടിവീണും തെന്നിമാറിയുമാണ് കൂടുതലായി തകരാര്‍ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള തകരാര്‍ സംഭവിക്കുമ്പോള്‍ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടാറുണ്ട്.
ഗേറ്റ് തകരാറിലാണെന്ന അറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ചേര്‍പ്പ്, ഇരിങ്ങാലക്കുട ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഗേറ്റിനടുത്തെത്തി തിരിച്ച് പാലാഴിയില്‍ചെന്ന് വേണം മറ്റ് മാര്‍ഗ്ഗം തേടാന്‍.
സമയനഷ്ടത്തിനൊപ്പം ഗേറ്റിന് സമീപം വാഹനങ്ങള്‍ തിരിക്കാന്‍ സ്ഥലമില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ഗേറ്റിറ്റിന്റെ കാലപ്പഴക്കംചെന്ന സാമഗ്രികള്‍ മാറ്റി സ്ഥാപിക്കുകയോ, പുതിയ ഗേറ്റ് നിര്‍മിക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  36 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  41 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago